Saturday, April 17, 2010

കഥകളുടെ വിളനിലങ്ങള് തേടി ..

മരുഭൂമിയില് നിന്നും വീശിയടിച്ച കനമുള്ള ഒരു കാറ്റ് വെയര് ഹൌസിന്റെ ഇരുമ്പ് വാതിലിന്മേല് ഊക്കോടെ ആഞ്ഞടിച്ച ശബ്ദം ആദിലിനെ ചിന്തകളില് നിന്നും യാഥാര്ത്യത്തിലേക്ക് തെളിച്ചു കൊണ്ട് വന്നു .വളരെ പതിഞ്ഞ സ്വരത്തില് അവനെന്നോട് കഥകള് പറഞ്ഞു കൊണ്ടിരുന്നു .അവന്റെ ജീവിത കഥകള്,ഗ്രാമത്തിന്റെ കഥകള് ,പ്രണയ നൈരാശ്യത്തിന്റെ കഥകള് .

ആദില് ശുഐബി എന്നാണു അവന്റെ യഥാര്ത്ഥ പേര് .അനേകം പ്രവാചകന്മാരുടെ പാദ സ്പര്ശമേറ്റ് പുണ്യമായ, ചരിത്രങ്ങളുറങ്ങുന്ന ,പഴവര്ഗങ്ങളും പച്ചക്കറികളും വിളയുന്ന, യമനിലെ ഏതോ ഒരു ഉള് ഗ്രാമത്തിലാണ് ആദില് ജനിച്ചതും വളര്ന്നതും .അറബിയില് മത പഠനമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം .ബാപ്പ ഗ്രാമത്തിലെ കവലയില് പിച്ചാത്തി വില്പനക്കാരനായിരുന്നു .

നിന്നോട് ഞാന് എന്റെ കഥ പറയാം .ഏതോ മുജ്ജന്മ ബന്ധം നമ്മള് തമ്മിലുണ്ടായിരിക്കാം .അത് കൊണ്ടായിരിക്കാം നീയെനിക്ക് സഹോദരനായി തോന്നുന്നതും .എന്റെ പൂര്വ്വികര് യമനിലെ ഹദര മൌത്തില് നിന്നും കച്ചവടത്തിന്നായി മലബാറിലേക്ക് പത്തെമാരിയില് യാത്ര ചെയ്തു കോഴിക്കോട് കാപ്പാട് തീരത്ത്
എത്തിച്ചെര്ന്നിരിക്കാം .എന്റെ ആ പിത്രുവ്യരില് ആരെങ്കിലും ആയിരിക്കാം നിന്റെയും ഉപ്പൂപ്പമാര് .

ആദില് പതിയെ പറഞ്ഞു കൊണ്ടേയിരുന്നു .ഗൃഹാതുരതകള് അവന്റെ മുഖത്തു പലഭാവങ്ങള് പകരുന്നത് കൌതുകത്തോടെ ഞാന് നോക്കി നിന്നു.വെയര് ഹൌസിനു പുറത്തു ഒരു മണല്കൂന ആദിലിന്റെ വാചാലതയില് ലയിച്ചിരുന്നു .

തീരെ ചെറിയൊരു ചുഴലിക്കാറ്റു മണല്ത്തരികളെ ഒരു രേഖാ ചിത്രം പോലെ എഴുന്നേറ്റു നിര്ത്തി വീണ്ടും ഭൂമിയില് നിക്ഷേപിച്ചു

ആദില് കുട്ടിക്കാലം മുതല് ബാപ്പയെ പിചാത്തിക്കടയില് സഹായിച്ചു പോന്നു .വൈകുന്നേരങ്ങളില് കുടുംബ സ്വത്തായ ആട്ടിന് പറ്റങ്ങളെ വീടിനു പുറകിലെ പച്ചക്കറി ത്തോട്ടങ്ങളില് മേച്ചു നടന്നു.വിശാലമായ പച്ചക്കറി ത്തോട്ടങ്ങളില് ആട് മേച്ചു നടന്ന ഒരു വൈകുന്നേരമാണ് ലൈലയെ കണ്ടുമുട്ടുന്നത് .കാലം കൌമാരം അവളില് കൈയൊപ്പ് ചാര്ത്തുന്നതെയുള്ളൂ .പുളിങ്കുരു കണ്ണുകളില് പ്രണയത്തിന്റെ നീര്മാതള പ്പൂക്കള് ആദില് വായിച്ചെടുത്തു .

ചുരുങ്ങിയ നാളുകള്ക്കുള്ളില് അവരിരുവരും അന്യോന്യം പ്രണയിക്കാന് തുടങ്ങിയിരുന്നു .ഒരിക്കലും അവര് തമ്മില് ഒരു വാക്ക് പോലും മിണ്ടിയില്ല .

ആദിലിന്റെ മുഖം വിവര്ണ്ണമായി .വിരഹം ശോണിമയായി വീണ്ടും ആ മുഖത്തെ നിര്വികാരനാക്കി.നിര്‍വികാരനാക്കി
ആടുകളെ സ്വതന്ത്രമായി മേയാന് വിട്ടു പച്ചക്കറി ശുശ്രൂഷിക്കുന്ന ലൈലയെ ആദില് നിര്ന്നിമേഷനായി നോക്കി നില്ക്കും. പുളിങ്കുരു കണ്ണുകളില് ആവോളം പ്രണയം നിറചു അവളും ആദിലിനോട് ചേര്ന്ന് നില്ക്കും .പച്ചക്കറി ത്തോട്ടങ്ങളിലെ പൂക്കളും പൂമ്പാറ്റകളും അവരുടെ നിശബ്ദ പ്രണയത്തില് പങ്കു ചേര്ന്നു.

ഇന്ന് ഒരു രാത്രി നീയെന്റെ കൂടെ താമസിക്കുമോ ? എന്ന ആദിലിന്റെ അഭ്യര്ത്ഥന സ്നേഹ സമ്രുണമായ ജേഷ്ഠ സഹോദരന്റെ അപേക്ഷ പോലെ നിരസിക്കാന് എനിക്ക് കഴിഞ്ഞില്ല .ആദില് എന്നെ കെട്ടിപിടിച്ചു .

കഥയുടെ വിളനിലങ്ങള് തേടിയലഞ്ഞ മനസ്സിന്റെ ദാഹം തീര്ക്കാനാണ് ഞാനീ വ്യാഴാഴ്ച വൈകുന്നേരം അല്ഖോബാരില് നിന്നും പത്തിരു നൂറു കിലോമീറ്ററുകള് യാത്ര ചെയ്തു ആദിലിനടുത്തെത്തിയത്.സ്പോന്സരുടെ വീട്ടില് ഒരു വിരുന്നിനിടെ ആദിലിനെ ഞാന് പരിചയപ്പെടുകയായിരുന്നു .സംസാരങ്ങളില് ഞാനറിഞ്ഞത് ആദില് ജൂബൈലിലെ മരുഭൂമിതുടങ്ങുന്നിടത്തു സ്പോന്സരുടെ വെയര് ഹൌസ് കാവല്ക്കാരനാണെന്നു.

നാളെ വെള്ളിയാഴ്ച ഒഴിവു ദിനമാണ് .ഇന്ന് രാത്രി ആദിലിന്റെ കഥകളില് ലയിച്ചെനിക്ക് ഉറങ്ങണം .

ആദില് ഫ്ലാസ്കില് നിന്നും ഏലക്കായ പൊടിച്ചുണ്ടാക്കിയ സുലൈമാനി ഗ്ലാസ്സിലേക്ക് പകര്ന്നു തന്നു .കൂടെ ജൂബൈലിലെ ഈന്തപ്പനതോട്ടത്തില് നിന്നും പറിച്ചെടുത്ത സ്വര്ണ നിറത്തിലുള്ള പഴുത്തു തുടങ്ങിയ കാരക്കയും .

പുറത്ത് കാറ്റ് ശമിച്ചു .വെയര് ഹൌസിനു പിന്നില് മരുഭൂമിയില് മണല്ക്കൂനകള് തണുത്തുറഞ്ഞു . മണല് നിറമുള്ള ഉടുമ്പുകള് മണല് മാളങ്ങളില് നിന്നും തല പുറത്തേക്കിട്ടു .

ആദില് ക'അബയുടെ ചിത്രം തുന്നിയ വലിയൊരു കാര്പെറ്റു മണലില് വിരിച്ചു .തറയിലിരുന്നു കൈവെക്കുവാന് വേണ്ടി രണ്ടു തടുക്കുകളില് ഒന്നെനിക്കിട്ടു തന്നു .പിന്നെ ഒരു കപ്പു ഗഹുവ രുചിയാസ്വദിച്ചു കൊണ്ട് ഒരു കവിള് കുടിച്ചു .

ആദില് തുടര്ന്നു.ഗ്രാമത്തില് അന്ന് ചന്തയായിരുന്നു. മറ്റു പ്രദേശങ്ങളില് നിന്നും വിളവെടുത്ത പച്ചക്കറികളും ആടുമാടുകളെയും ക്രയവിക്രയത്തിനായി ആഴ്ച്ച്ചയിലൊരു ദിനം ഗ്രാമീണര് ഈ ചന്തയില് ഒത്തുചേരും .

പിച്ചാത്തികളുടെ വില പേശല്കള്ക്കിടയില് എന്തോ തര്ക്കം മൂത്ത് ഒരു ഗ്രാമീണന് ആദിലിന്റെ ബാപ്പയെ കുത്തി തിരക്കിലെക്കോടി മറഞ്ഞു.ആദിലിന്റെ കൈയില് കിടന്നു പ്രിയ ബാപ്പ മരിച്ചു.പ്രതികാര ചിന്ത ആദിലിനെ ഉന്മാദനാക്കി.കുറച്ചു ദിവസങ്ങള്ക്കുള്ളില് ബാപ്പയുടെ സുഹൃത്തുക്കളിലൂടെ ഞെട്ടിക്കുന്ന ആ സത്യം ആദിലറിഞ്ഞു .ഏതോ കാരണത്താല് പിതാവിനെ കൊന്ന ഗ്രാമീണന്റെ പിതാവിനെ തന്റെ ബാപ്പയുടെ കൈകളാല് വര്ഷങ്ങള്ക്കു മുമ്പ് കൊലചെയ്യപ്പെട്ടിരുന്നു

ആദില് അവസരം പാര്ത്തിരുന്നു .ആദിലിന്റെ മുഖം ക്രൂരമായിത്തീര്ന്നു .കഥ പറയുമ്പോള് നേരത്തെ കണ്ട പ്രണയ ഭാവം എവിടെയോ നഷ്ടപ്പെട്ടിരുന്നു .

മണല് മാളത്തില് സുരക്ഷിതത്വം തിരഞ്ഞ മണ്ണെലിയെ ഒരുടുമ്പ് പിടിച്ചു തിന്നു .മണല്ക്കൂനക്ക് മുകളില് പെണ്ണുടുമ്പ് ശല്കം പൊഴിച്ചിട്ടു .

സുരക്ഷിതത്വം തേടി ആദില് പച്ചക്കറിപ്പാടങ്ങള്ക്ക് അതിര്ത്തി കാത്ത  പര്‍വതങ്ങളില്‍  അലയാന് തുടങ്ങി .കുറുക്കന്മാര് വിസര്ജ്ജിച്ച പനങ്കുരുകള് ഉണങ്ങിത്തുടങ്ങിയ പര്വ്വതത്തിന്റെ പള്ളയില് താല്കാലിക കൂടാരം പണിതു .കുറച്ചു നാളത്തേക്കുള്ള ഭക്ഷണം ശേഖരിച്ചു .ഉന്മാദം ആദിലിനെ പിശാചാക്കി .

ചന്ത കൂടിയ മറ്റൊരു ശനിയാഴ്ചയില് തന്റെ ബാപ്പയെ കൊന്ന അതെ കത്തികൊണ്ട് ആദില് തന്റെ ബാപ്പയുടെ ഘാതകനെ വകവരുത്തി. യാതൊരു വികാര ഭേദങ്ങളുമില്ലാതെ നിര്‍ വികാരനായി   പര്‍വ്വത  പള്ളയില് ഉറങ്ങി .


ഭക്ഷണം തീര്ന്നു തുടങ്ങിയപ്പോള് സൗദി അറേബ്യയുടെ ദിക്ക് നോക്കി പര്‍വത ങ്ങളിലൂടെ  സാഹസികമായി യാത്ര തുടങ്ങി .അതിര്ത്തി ഗ്രാമമായ ജീസാനില് അതിര്ത്തി പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ചു എത്തിച്ചേര്ന്നു .

യാത്രാ രേഖകള് ഒന്നുമില്ലാതെ പല ജോലികള് ചെയ്തു അവസാനം ഞങ്ങളുടെ സ്പോന്സരുടെ കീഴില് തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നു ഒന്നിനോടും പരിഭവമില്ലാതെ

ആദില് വിശ്വസിക്കുന്നു ;യാത്ര പോലും പറയാതെ പച്ചക്കറിപ്പാടത്ത് ഉപേക്ഷിക്കപ്പെട്ട ലൈല ഇപ്പോഴും
കാത്തിരിക്കുന്നുണ്ടാവാം .ഗ്രാമത്തിലേക്ക് തനിക്കിനി മടങ്ങാന് കഴിയില്ല .അഥവാ മടങ്ങിയാലും ഇനിയുമോരാല് തനിക്കായി
ഒരു കൊലക്കത്തി സൂക്ഷിക്കുന്നുണ്ടാവാം .

എങ്കിലും ലൈലാ ഞാന് നിന്നോട് മാപ്പ് ചോദിക്കുന്നു .മൌനത്തില് പ്രണയം നിറച്ചു ഞാന് നിന്ക്കെരിഞ്ഞു തന്നതിന്.പുളിങ്കുരു കണ്ണുകളില് വസന്തം വിരിയിച്ചതിനു,ഒരിക്കല് പോലും ഞാന് നിന്നെ പ്രണയിച്ചിരുന്നുവെന്നു കാതില് ചൊല്ലാതിരുന്നതിനു,

മറ്റൊരു ആദില് നിന്നെ പരിണയിച്ചു ,പ്രണയിക്കട്ടെ
ആദിലിന്റെ കണ്ണുകള് നിറഞ്ഞൊഴുകി .

മണലില് കാര് പെറ്റില് തന്നെ കിടന്നു ആദില് കൂര്ക്കം വലിച്ചുറങ്ങി .നിലാവില് സ്വപ്നങ്ങളില് മാറുന്ന ആദിലിന്റെ മുഖം എന്നെ അസ്വസ്ഥനാക്കി .

ആദിലിന്റെ കഥകള് എന്റെ മനസ്സിലെ കഥയുടെ വില നിലങ്ങളില് പൂത്തു തളിര്ത്തു. മണല് എലികളെ തിന്നു
വീര്ത്ത വയറുമായി മണല് ഉടുമ്പുകള് മണല് മാളങ്ങളില് സുഖ സുഷുപ്തിയിലാണ്ടു..,...

Wednesday, April 14, 2010

ഖബറുകള്ക്ക് വെളിച്ചം പകരുന്ന മിന്നാമിനുങ്ങുകള് ...

കുംഭ മാസത്തിലെ ചൂട് പാരമ്യതയിലെത്തിയിരുന്നു .പുറത്തെ കടുത്ത ചൂടിനൊപ്പം ബാപ്പുട്ടിയുടെ ഹൃദയവും പൊള്ളി തിണര്ത്തു .

മെത്തയുടെ മറു ഭാഗത്ത് പ്രിയതമ സുഖ സുഷുപ്തിയിലാണ് .വീതിയേറിയ കട്ടിലില് പതുപതുത്ത മെത്തയില് ഉറക്കം വരാതെ ബാപ്പുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു .ഇട നാഴിയുടെ വലതു വശത്ത് മകന്റെ മുറിയില് നിന്നും എയര് കൂളറിന്റെ ഇരമ്പലിനൊപ്പം നേര്ത്ത സംഗീതവും രാവിന്റെ നിശബ്ദതയെ ഭഞ്ജിച്ചു.

പ്രിയതമയുടെ ഉറക്കിനു ഭഗ്നം വരാതെ ബാപ്പുട്ടി ടെറസ്സിലെക്കുള്ള കോണിപ്പടി കയറി .ടെറസിന് മുകളില് ആകാശം വെറുങ്ങലിച്ചു കിടന്നു .ഒരില പോലും അനക്കാന് കെല്പില്ലാതെ കാറ്റ് ഇരുട്ടിന്റെ ഏതോ അറകളില് ഒളിച്ചിരുന്നു,

ഇന്നേക്ക് മൂന്നു ദിവസമായി ബാപ്പുട്ടി നാട്ടിലെത്തിയിട്ട് .വിവാഹ പൂര്വ്വ കാലം മണലാ രണ്യത്തിലേക്ക് എടുത്തെറിയപ്പെട്ട ജീവിതം പ്രാരാബ്ധങ്ങള്ക്കൊത്തു തുഴയുകയായിരുന്നു .ഏഴു സഹോദരിമാരെയും മാന്യമായി വിവാഹം കഴിപ്പിച്ചു അയച്ചതിന് ശേഷമായിരുന്നു ,നിര്ധന കുടുംബത്തിലെ സഫിയയെ ബാപ്പുട്ടി ജീവിതത്തിലേക്ക് കൂട്ടിയത് .

ബാപ്പുട്ടി ടെറസ്സില് വെറും നിലത്തു മലര്ന്നു കിടന്നു. വെറുങ്ങലിച്ച ആകാശത്തു വിരലില് എണ്ണാവുന്ന നക്ഷത്രങ്ങള് ,ദൂരെ ബാപ്പയെ ഖബറടക്കിയ മൊയ്തീന് പള്ളിയുടെ മിനാരത്തില് പ്രാവുകളുടെ നിഴല്ഛെദം. ഖബര് സ്ഥാനില് ആത്മാവുകള്ക്ക് മിന്നമിന്നുകള് വെളിച്ചം വീശി

ദുബായ് മെട്രോ റെയിലിന്റെ കണ്സ്ട്രക്ഷന് സെക്ഷനിലായിരുന്നു അന്ന് വര്ക്ക് .കമ്പനി ബസ്സില് അല്ഖൂസിലെ കാമ്പില് നിന്നും സൈറ്റില് എത്തുന്നത് വരെ കാണുന്ന ,ജീവിതത്തിന്റെ പതിവ് മനോ വ്യാപാര ങ്ങളില് മുഴുകിയിരിക്കുമ്പോഴാണ് ഇടതു നെഞ്ചില് നേരിയ വേദന യനുഭവപ്പെട്ടത്.അപ്പോഴത്ര കാര്യമാക്കിയില്ല .കൂടെയുള്ള ബംഗ്ലാദേശി സഹപ്രവര്ത്തകരുടെ വാ തോരാതെയുള്ള സംസാരം അല്പം നീരസമുളവാക്കി..

സൈറ്റിലെത്തി ,അല്കൂസിലെ കാന്റീനില് നിന്നും വാങ്ങിയ ചട്ട്ണിയും ഒരു കുബ്ബൂസും കഴിച്ചതെയുള്ളൂ വീണ്ടും ശക്തമായ നെഞ്ച് വേദനയാല് നിലത്തിരുന്നു പോയി . റാഷിദിയ ഹോസ്പിറ്റലില് നിന്നും ടിസ് ചാര്ജായി കാംപിലെത്തുമ്പോള് ബാപ്പുട്ടിയുടെ പാസ്പോര്ട്ടും വിസ കാന്സലാക്കി കമ്പനി പീ ആര് ഓ കാത്തിരിപ്പുണ്ടായിരുന്നു .

ആരോടും പരാതിയില്ലാതെ പരിഭവമില്ലാതെ ഒരു തിരിച്ചു വരവ് .പ്രതീക്ഷിച്ചതായിരുന്നു ഒരു തിരിച്ചു പോക്ക് ,ഒരു പുരുഷായുസ്സു മുഴുവന് വിയര്പ്പൊഴുക്കി പണിതുണ്ടാക്കിയ ഈ മാളികയില് ഇനി ശേഷിച്ച കാലമെങ്കിലും തനിക്കായി ജീവിക്കണം .ഈശ്വരാനുഗ്രഹത്താല് രണ്ടു തലമുറകള്ക്കുള്ളത് സമ്പാദിച്ചു .

പ്രതീക്ഷകളും സ്വപ്നങ്ങളും യാധാര്ത്യങ്ങള്ക്ക് എത്രയോ അകലെയായിരുന്നു .അസുഖത്തിന്റെ ഭീകരത യോര്മ്മിപ്പിച്ചു പ്രിയതമ പോലും തിരിഞ്ഞുറക്കം തുടങ്ങിയപ്പോള് ,മനസ്സിലെവിടെയോ തൃപ്തിപ്പെടുത്തലിന്റെ ആര്ദ്ര ഭാവങ്ങളോ പ്രവൃത്തികളോ തിരയുകയായിരുന്നു ബാപ്പുട്ടി  .

മകന് തന്റെ ലോകത്ത് തനിക്കറിയാത്ത ഭാഷകള് സംസാരിച്ചു കണ്ട് അഭിരമിക്കുന്നു .മകള് താനെന്നൊരു  മനുഷ്യജീവി  ഇവിടെയുന്ടെന്നുപോലും ശ്രദ്ധിക്കാതെ വിരാജിച്ചു .

രാത്രികളില് വളരെ വൈകിയെത്തുന്ന അപരിചിത ശബ്ദങ്ങളും കാല്പെരുമാറ്റങ്ങളും ഈ സ്വപ്ന സൌധത്തില് ബാപ്പൂട്ടിയെ സ്വയം ഇരുട്ട് തടവറയിലാക്കി.

ദൂരെ മൊയ്തീന് പള്ളിയില് സുബഹി ബാങ്ക് വിളിച്ചു. ഭൂമിയിലെ അനേകം പള്ളിമിനാരങ്ങളില് നിന്നും പള്ളിപ്രാവുകള് മാനത്തേക്ക് പറന്നുയര്ന്നു .ഖബറുകളില് തൂവെള്ള വസ്ത്രം ധരിച്ച ആത്മാവുകള് പ്രഭാത നമസ്കാരത്തിനായി തയ്യാറെടുത്തു .മിന്നാമിനുങ്ങുകള് ഖബറകം വെളിച്ചം പകരുവാന് വേണ്ടി ഭൂമിയില് നിന്നും തിരോഭവിച്ചു

എവിടെക്കാ ഇത്ര നേരത്തെയെന്ന സഫിയയുടെ ചോദ്യം ഗൌനിക്കാതെ ബാപ്പൂട്ടി നടന്നു .പള്ളിമിനാരത്തിനു താഴെ കൊണ്ക്രീറ്റ് വിരിച്ച പടിക്കെട്ടില് ,തലേന്ന് ചാറിയ വേനല് മഴയില് പൊടിഞ്ഞ ,മഴപ്പാറ്റകളുടെ ജഡങ്ങള് ,ചോണന് ഉറുമ്പുകള് താങ്ങിക്കൊണ്ടുപോയി .മഴപ്പാറ്റകളുടെ അനാഥമായ ചിറകുകള് കാലടികള്ക്കൊപ്പം പൊങ്ങി വീണ്ടും നിലത്തു വീണു .വലതു ഭാഗത്ത് നേരിയ ഇരുട്ടില് ബാപ്പയുടെ ഖബറിന് മുകളില് ഇരു കൈകളും നീട്ടി അദൃശ്യമായൊരു രൂപം കാത്തു നിന്നു .ഇടതു നെഞ്ഞമര്ത്തിപ്പിടിച്ചു ബാപ്പുട്ടി അദൃശ്യമായ ആ കരങ്ങളിലെക്കമര്ന്നു..

മഞ്ഞ നിറങ്ങളുടെ ഘോഷ യാത്ര ...

ചുവരില്‍ അഞ്ചു വര്‍ണങ്ങളില്‍ തൂക്കിയിട്ട കാര്‍ഡ് ബോര്‍ഡുകള്‍ .മനോരോഗ വിദഗ്ദ്ധന്‍ കറുപ്പിലേക്ക്‌ തന്നെ കുറെ നേരം നോക്കിയിരിക്കാന്‍ അയാളോട് പറഞ്ഞു. അയാള്‍ മഞ്ഞയിലെക്കായിരുന്നു ശ്രദ്ധിച്ചത് മഞ്ഞ നിറം അതി ഭാവുകത്വത്തോടെ അയാളുടെ മനസ്സിലേക്ക് നിറഞ്ഞൊഴുകി .


പേരറിയാത്ത ഒരുതരം ഉന്മാദത്തോടെ അയാളുടെ മനസ്സ് വികലമായ ചിത്രങ്ങളില്‍ മഞ്ഞനിറം വാരിപ്പുരട്ടാന്‍ തുടങ്ങി .ഒഴിഞ്ഞ തറവാട്ടു പറമ്പില്‍ ഇരുട്ടിലും പൂത്ത കൊന്നമരം മഞ്ഞ നിറം വമിച്ചു കൊണ്ടേയിരുന്നു .വേലി തലപ്പുകള്‍ക്കിടയില്‍ മഞ്ഞ കോളാമ്പി പ്പൂക്കള്‍ വിടര്‍ന്നു നിന്നു

പടിഞ്ഞാറ് ആകാശ ചെരുവില്‍ അസ്തമയതിന്നായി കാത്തു നിന്ന സൂര്യനും മഞ്ഞയില്‍ കുളിചായിരുന്നു നില്പ് ,ഒരു വാന്‍ഗോഗ് ചിത്രം പോലെ.

വിപ്ലവം സിരകളില്‍ ഓടിത്തുടങ്ങിയ നാളുകളില്‍ ചെന്കൊടിയെന്തിയെങ്കിലും മനസ്സിലായാല്‍ മഞ്ഞ നിറങ്ങള്‍ക്കായി ഒരു മുറി തുറന്നിട്ടു,മഞ്ഞ നിറങ്ങളെ അയാള്‍ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു .

പാര്ടിയോ വ്യക്തിയോ ആരായിരുന്നു ജന്മിയെ വകവരുത്താന്‍ അയ്യാളെ പ്രേരിപ്പിച്ചതെന്ന് എത്ര ഓര്‍ത്തിട്ടും വികലമായ മനസ്സില്‍ തെളിയുന്നില്ല.

ജന്മി നല്ലവനായിരുന്നു ജന്മിയുടെ ബംഗ്ലാവിന്നു അകത്തളങ്ങളില്‍ മറ്റു കുടിയേറ്റ ക്കാര്‍ക്ക് ഇല്ലാത്ത സ്വാതന്ത്ര്യം അയാള്‍ക്ക്‌ ലഭിച്ചിരുന്നു അത് തന്നെ ആയിരിക്കാം ജന്മിയെ വകവരുത്തുക എന്നത് അയാളില്‍ അര്‍പ്പിതമായതും

വിശപ്പിന്റെ ബാല്യവും ഒറ്റപ്പെടലിന്റെ കൌമാര ദശയും കടന്നു വിപ്ലവത്തിന്റെ യൌവനത്തില്‍ തീജ്വാലകലായ് പ്രണയങ്ങള്‍ വിരിഞ്ഞ സായാഹ്നങ്ങള്‍ ,പൂത്ത കണിക്കൊന്ന പോലെ മഞ്ഞ നിറങ്ങളാല്‍ ഉത്സവ തിമാര്പ്പിലാണ്ട്.ആതിരകള്‍ മഞ്ഞ നിറങ്ങളില്‍ കുളിച്ചു മഞ്ഞു നൂലുകളാല്‍ ഭൂമിയില്‍ പെയ്തിറങ്ങി .

യൌവനത്തിന്റെ ദശാസന്ധിയില്‍ വിഷാദ രോഗം മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയ വേളയിലാണ് ജന്മിയെ വകവരുത്തിയത് .

കാശാവ് മരങ്ങള്‍ക്ക് താഴെ ,ജന്മിയുടെ അടിവയറിന് താഴെ നിന്നും പുറത്തേക്കു തെറിച്ച രക്ത തുള്ളികള്‍ മഞ്ഞ നിറങ്ങളേ പരിണമിച്ചു .ക്യ്കുടന്നയില്‍ കൊന്നപ്പൂവുകള്‍ പോലെ .

കാശാവ് മരക്കുറ്റികള്‍ പുറം വേദനിപ്പിച്ചതറിയാതെ ഒരു റാവു മുഴുവന്‍ ജന്മിയുടെ മൃത ശരീരതിനരികെ യാതൊരു വികാര വിക്ഷോഭങ്ങള്‍ ഇല്ലാതെ മഞ്ഞ നിറമുള്ള സൂര്യന്‍ പ്രഭാത സവാരിക്കായ് വരും വരെ അയാള്‍ കിടന്നു .

തടവറയില്‍ അയാള്‍ തനിച്ചായിരുന്നു . ജയില്‍ മനോരോഗ വിദഗ്ദ്ധന്‍ തന്റെ സാമഗ്രികള്‍ എടുത്തു പോയ്കഴിഞ്ഞിരുന്നു .ചുവരില്‍നിരമുള്ള കാര്‍ഡ്‌ ബോര്‍ഡു കള്‍ക്ക് പകരം ഇരുണ്ട ചുവരില്‍ മഞ്ഞ നിറമുള്ള മൂട്ടകള്‍ ഘോഷ യാത്ര ചെയ്തു

കാപ്പി മരങ്ങള്‍ പൂക്കുമ്പോള്‍ ...

ബസ്സ്‌ ചുരം കയറുകയായിരുന്നു കാറ്റിനു കാപ്പിപ്പൂവിന്റെ മണം.പുറത്തു നേര്‍ത്ത കോടമഞ്ഞില്‍ കുളിച്ചു ഇരുവശത്തും പച്ചയും മഞ്ഞയും കലര്‍ന്ന നിറങ്ങളില്‍ നിലംപരണ്ട പ്പൂക്കള്‍ .

മറുവശത് ബസ്സിന്റെ ജാലകത്തിലൂടെ ,നാലുവയസ്സു തോന്നിക്കുന്ന ഒരു കുട്ടി ഒക്കാനിക്കുന്നു ,അമ്മയെന് തോന്നിച്ച മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീ അവന്റെ പുറത്തു പതിയെ തടവിക്കൊണ്ടിരുന്നു. തൊട്ടു പിറകിലിരുന്ന ഒരു യുവാവ് എന്തോ പിറ് പിറുത്തു കൊണ്ട് ഷട്ടര്‍ വലിച്ചടച്ചു.

ബസ്സില്‍ പരിചയമുള്ള ഒരു മുഖവും കാണാന്‍ കഴിഞ്ഞില്ല ,അതല്ല ആര്ക്കും അയാളെ പരിചയമുണ്ടാവില്ല എന്നും അനുമാനിക്കാം .

അയാള്‍ ഓര്‍ക്കുകയായിരുന്നു നീണ്ട പത്തൊന്‍പതു വര്ഷം മുമ്പായിരുന്നു അയാളീ ചുരം ആദ്യമായി ഇറങ്ങിയത്‌.മരം കോച്ചുന്ന തണുപ്പില്‍ ഒരു സഞ്ചിയില്‍ രണ്ടു ജോഡി വസ്ത്രങ്ങളും കുറച്ചു പുസ്തകങ്ങളുമായി കോഴിക്കൊട്ടങ്ങാടിയിലെ പാണ്ടിക ശാലയിലേക്ക് കുരു മുളകുമായി പോകുന്ന ഒരു ലോറിയില്‍ ഡ്രൈവറുടെയും ക്ലീനരുടെയും ഇടയിലിരുന്നു വിറച്ചു ചുരുണ്ടൊരു യാത്ര ..കൂരിയായിരുന്നു അന്ന യാത്ര തരപ്പെടുത്തിയത് .അല്ലെങ്കില്‍ കൂരിയുടെ ഒരാവശ്യമായിരുന്നു അയാളെ ചുരമിറക്കി യാത്രയാക്കല്‍.

.അന്നവസാനമായി ചുരം ഇറങ്ങുമ്പോള്‍ കൂരിയോടു മാത്രമേ കടപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ.,കൂരിയും അയാളും സമപ്രായക്കാരായിരുന്നു .പക്ഷെ ജാതിയില്‍ അയാളല്പം മുന്തിയവനായിരുന്നു .എങ്കിലും അവര്‍ തമ്മില്‍ ഒരേ മനസ്സും ശരീരവും പോലെയായിരുന്നു .,അയാള്‍ വായിക്കുന്ന പുസ്തകങ്ങള്‍ അവനു വിവരിച്ചു കൊടുക്കുന്നതായിരുന്നു അയാള്‍ക്ക്‌ ബുദ്ധിമുട്ടായി തോന്നിയ ഏക കാര്യം .ചില വാക്കുകളുടെ അര്‍ഥങ്ങള്‍ എത്ര പറഞ്ഞാലും മനസ്സിലാവാതെ വാ പൊളിച്ചു മേല്പോട്ട് നോക്കിയിരിക്കും പിന്നെ ആണ്ഗ്യം കൊണ്ടും ചെഷ്ടകളാലും അവനെ മനസ്സിലാക്കി കൊടുക്കുമ്പോള്‍ അവനനുഭവിച്ച നിര്‍വൃതി അവവ്റെ മുഖത്ത് നിന്ന് വായിച്ചു എടുക്കാമായിരുന്നു

വൈകുന്നേരങ്ങളില്‍ കാട്ടുതേനും പനങ്കള്ളും അവന്‍ അയാള്‍ക്കായി കരുതി വെച്ചു,കാപ്പി മരങ്ങള്‍പൂക്കും കാലം അവന്റെ കുടിലില്‍ ഒരേ പായയില്‍ ഒരു കോതടിക്കിടയില്‍ കൂരിയോയോടൊപ്പം അയാള്‍ ഉറങ്ങിയിട്ടുണ്ട്

കൂരിയുടെ പുന്നാരപ്പെങ്ങളായിരുന്നു ചീര ,വയലറ്റ് നിറമുള്ള ചീരയിലപോലെ അവളാ കാപ്പിതോട്ടങ്ങളില്‍ പൂമ്പാറ്റയായ്‌ പാറി നടന്നു കാപ്പിമരങ്ങള്‍ പൂക്കുമ്പോള്‍ അവളയാളെ .മാല കോര്‍ത്ത്‌അണിയിക്കാര് ഉണ്ടായിരുന്നു .അങ്ങിനെയൊരു കാപ്പിമരങ്ങള്‍ പൂത്ത വസന്ത കാലം ചിത്രശലഭങ്ങള്‍ കാപ്പിമരക്കൊമ്പുകളില്‍ മുട്ട വിരിയിച്ചു ഒരുപാട് ശലഭകുഞ്ഞുങ്ങള്‍ ഭൂമിയിലേക്ക്‌ വിരുന്നു വന്ന ദിനങ്ങളിലോന്നിലായിരുന്നു ചീര ഒരു സ്ത്രീ ആയതെന്നാണ് ഓര്‍മ്മ.

കൂരി ആഹ്ലാദ ചിത്തനായിരുന്നു ചീരയൊരു സ്ത്രീ ആയെന്നറിഞ്ഞതില്‍.അന്ന് സന്ധ്യക്ക്‌ മറ്റു ആദിവാസി സുഹൃത്തുക്കള്‍ക്കൊപ്പം അവന്‍ ആനന്ദ നൃത്തമാടി ..ഈ കാപ്പിതോട്ടവും കൂരിയും ചീരപ്പെങ്ങളും എല്ലാം അയാളുടെ ഹൃദയത്തിലേക്ക് ചേര്‍ത്ത് വെച്ചു.

പിന്നെ എപ്പോഴാണ് എല്ലാം താളം തെറ്റിയത്? മാറാലകള്‍ പിടിച്ച ഓര്‍മ്മകള്‍ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .ചുരത്തിന്റെ ഒമ്പതാമത്തെ വളവില്‍ പ്രകൃതി ഒരുക്കിയ അവിസ്മരണീയമായ കാഴ യാത്രക്കാര്‍ക്ക് കാണുവാന്‍ ബസ്സ്‌ അല്പം സാവധാനമാക്കി ..

ഗാഡമായ ഏതോ ചിന്തയിലാണ് ബസ്‌ ഡ്രൈവറും എന്നയാളുടെ നിര്‍വികാരമായ ചലനങ്ങളില്‍ നിന്നും മനസ്സിലാക്കാമായിരുന്നു .പേരറിയാത്ത എത്രയോ കാട്ടുപൂവുകളും മരങ്ങളും പിന്നിട്ടു ദൃഷ്ടിയുടെ അതിരില്‍ താമരശേരിക്കടുത്തു വരെ ഈങ്ങാപുഴയും, ഈ ഒന്‍പതാം വളവില്‍ നിന്ന് നോക്കിയാല്‍ ഏതൊരാളെയും പ്രകൃതിയൊരുക്കിയ ഈ വിരുന്നു നല്ലൊരു അനുഭൂതി ഉണര്‍ത്തി വിടും .

ഇനി ഒരു മണിക്കൂര്‍ യാത്ര കൂടി ചെയ്‌താല്‍ തനിക്കിരങ്ങാനുള്ള സ്ഥലമെത്തും .അപരിചിതത്വത്തിന്റെ ഒറ്റപ്പെടലിന്റെ ഒരുപാട് അനുഭവങ്ങള്‍ തന്നെ അവിടെ കാത്തിരിക്കുന്നുണ്ടാവാം .

ബസ്സ്‌ ഒരു കയറ്റം കയറുകയായിരുന്നു ,ഡ്രൈവര്‍ ഗാഡമായ ചിന്തകളാല്‍ വളയതിന്മേല്‍ നിര്‍വികാരമായി സ്പര്ശിച്ചുകൊണ്ടേ ഇരുന്നു മറ്റേതോ ലോകത്തിലെന്ന പോലെ .അയാള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് ആഴ്ന്നിറങ്ങി

കൂരിയുടെ കുടിലിനു വലതു വശം കാപ്പിതോട്ടം അതിര്‍ത്തി തീര്‍ക്കുന്നിടത്ത് കങ്കന്റെ വീടായിരുന്നു .കങ്കന്‍ കോയമ്പത്തൂരില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയി ജോലി ചെയ്യുകയാണ് .ഒരു ദിവസം കോയമ്പത്തൂരില്‍ നിന്നും വസൂരി പിടിച്ചു അയാള്‍ ഗ്രാമത്തിലേക്ക് തിരിച്ചു പോന്നു .വസൂരി മൂര്‍ച്ചിച്ചു പൊട്ടി വേദനയാല്‍ അയാള്‍ ഗ്രാമത്തിലൂടെ അലഞ്ഞു .

കാറ്റ് കങ്കന്‍ കൊണ്ട് വന്ന വസൂരി വിത്തുകള്‍ ഗ്രാമം മുഴുവന്‍ വിതച്ചു വസന്തമായിട്ടും കാപ്പിമരങ്ങള്‍ പൂക്കാതെ നിന്നു.മരക്കൊമ്പുകള്‍ വീര്‍ത്ത വസൂരിക്കുമിളകലാല്‍ കാട്ടുകിളികളെയും ചിത്രശലഭങ്ങളെയും അകറ്റി നിര്‍ത്തി .കാറ്റ് വിതച്ച വസൂരി വിത്തുകള്‍ കാപ്പിതോട്ടങ്ങളില്‍ മുളക്കാന്‍ തുടങ്ങി

കങ്കന്‍ കൊണ്ട് വന്ന മഹാമാരി മുക്കാല്‍ ഭാഗം ഗ്രാമവാസികളെയും പിടികൂടിയിരുന്നു ഒരേ കുഴിയില്‍ ഒരുപാട് ശവങ്ങള്‍ അയാളും കൂരിയും മറവു ചെയ്തു .വസൂരിയുടെ താണ്ട്ടവം മൂര്ധന്യതിലെത്തിയ ദിനങ്ങളിലൊന്നില്‍ ചീരക്കും വസൂരി പിടിച്ചു . ഒരു നിയോഗം പോലെ വസൂരി തീണ്ടാത്തത് അയാള്‍ക്കും കൂരിക്കും മാത്രമായിരുന്നു .ഓരോ ജഡവും മഹാമാരിയോടു പകതീര്‍ക്കുന്നത് പോലെ പല കുഴികള്‍ കൊത്തി അവര്‍ മറവു ചെയ്തുകൊണ്ടേ ഇരുന്നു .

ഓരോപുതു മണ്ണിന്‍ കൂനകള്‍ ഉയരുമ്പോഴും വസൂരിവിതുകള്‍ ആര്‍ത്തിയോടെ മന്കൂനകളില്‍ മുളക്കാന്‍ തുടങ്ങി . അത്ഭുതമെന്നു പറയട്ടെ മഹാമാരി ഗ്രാമത്തില്‍ വിതച്ച കങ്കന്റെ കുലത്തില്‍ കങ്കന്റെ പൊട്ടനായ ഒരു മകനൊഴികെ കങ്കനും മാത്രം ബാക്കിയായി . ചീരയുടെ രോഗം മൂര്‍ച്ചിച്ചു .ചീരയിലപോലുള്ള മുഖം വസൂരിക്കുമിളകള്‍ പൊട്ടി വിണ്ടു കീറി ഭീബല്‍സമായി .

ചീരയെ കാണാന്‍കൂരി അയാളെ അനുവദിച്ചില്ല .ഇതിനിടെ കൂരിയെയും മഹാമാരി പിടികൂടാന്‍ തുടങ്ങി .ആസന്നമായ ചീരയുടെ മരണം അയാള്‍ക്ക്‌ ഉള്കൊല്ലാനാവില്ലെന്ന അറിവോടെ കാപ്പിമരങ്ങളില്‍ വസൂരിപ്പൂക്കള്‍ വിരിഞ്ഞ ,വസൂരിപ്രേതങ്ങള്‍ ഉലാത്തി മടുത്ത ,ഒരു പുലര്‍ച്ചെയാണ് ചീരയോടു പോലും യാത്ര പറയാതെ ,ഇടതൂര്‍ന്ന വസൂരിക്കൂനകള്‍ പിറകിലാക്കി കൂരി അയാളെ നിര്‍ബന്ധമായി ഗ്രാമത്തില്‍ നിന്നും യാത്രയാക്കിയത് .

ഇറങ്ങുന്നില്ലെയെന്ന കണ്ടക്ടറുടെ ചോദ്യം കേട്ടാണ് അയാള്‍ ഓര്‍മ്മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് .അയാളൊഴികെ യാത്രക്കാരെല്ലാം തിരക്കില്‍ ലയിച്ചിരുന്നു .നീണ്ട യാത്രക്കൊടുവില്‍ ഓര്‍മ്മകളെല്ലാം മനസ്സെന്ന ഭാണ്ടതിലേക്ക് ഇട്ടയാള്‍ ബസ്സില്‍ നിന്നിറങ്ങി .

ഗ്രാമം ഒരുപാട് മാറിയിരുന്നു ഇരച്ചു പായുന്ന വാഹനങ്ങളും ഉയരം തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കെട്ടിടങ്ങളും തിരക്ക് പിടിച്ചോടുന്ന ജനസന്ച്ചയവും . പ്രാകൃതനെന്നു തോന്നിച്ച അയാളെ വിഷമസന്ധിയിലാക്കി .ഇവിടെയൊരു ഗ്രാമാമുണ്ടായിരുന്നോ? ഗ്രാമത്തിലൊരു കാപ്പിതോട്ടമുണ്ടായിരുന്നോ/? ഇവിടെ കൂരിയെന്നും ചീരയെന്നും പേരുള്ള രണ്ടു പേര്‍ ജീവിച്ചിരുന്നോ? അയാള്കൊരുത്തരം നല്‍കാന്‍ തിരക്കില്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല

നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തനിക്കു ഗ്രാമം തെറ്റി യതാവാമെന്നു  അയാളുടെ ഉപബോധ മനസ്സ് ഓര്‍മ്മിപ്പിച്ചു ,വിഷണ്ണനായി മറ്റൊരു ദിക്കിലേക്ക് തന്റെ ഗ്രാമവും കൂരിയെയും ചീരയും തേടി അയാള്‍ വീണ്ടുമൊരു ബസ്സ് കയറി യാത്രയായി .

മരുഭൂമിയില്‍ ശിവരാത്രി കണ്ടത്...

മരുഭൂമിയില്‍...


അതിരംപുല്ലില്‍ ചവിട്ടി

വഴിമറന്നു പോയ ഇടയന്‍

വിവസ്ത്രയായ പകലിനെ

മെല്ലെ മൂടുപടം അണിയിച്ചു

രാത്രി ...

പൊള്ളുന്ന മണല്‍തരികള്‍

തണുത്ത വിരഹം പോലെ

ഹൃദയത്തിലേക്ക്...

ദിക്കറിയാതെ ഒട്ടകം

മുട്ടുകുത്തിയിരുന്നിടത്

ഒറ്റപ്പെടുന്നതിന്റെ സങ്കടപ്പുഴയില്‍

ഒരായിരം വേവലാതിയുടെ തോണികള്‍ ...

നിശബ്ദതയുടെ മരുപ്പരപ്പില്‍

പ്രണയ പരവശയായ് നേര്‍ത്തനിലാവ

മരുഭൂമിയെ പുണരുമ്പോള്‍സ്ഖലനങ്ങലായ്

മണല്‍കൂനകള്‍ മരുഭൂമിയില്‍

പെരുകാന്‍ തുടങ്ങി

രാത്രി കൂടുന്നതോപ്പം നിലാവ് വെളുപ്പിച്ച

മണല്‍ തരികള്‍ ആലുവ ശിവരാത്രി

ഗൃഹാതുരത പോലെ

ഓര്‍മയില്‍ നിറയാന്‍ തുടങ്ങി

കാറ്റ് മറിചിട്ടൊരു മന്കൂനക്കൊരു

വശം എന്റെ ഒട്ടകം

ഉറക്കം തുടങ്ങി ..

പ്രിയതമയെന്‍ കാതില്‍ ചൊല്ലിയത്,,,,

ഒരു തെളിനീരില്‍ ഒരുപാട്


ജീവിതമുണ്ടെന്ന് ഒരു

പുഴയെന്നോടോതി ...

ഒരു ചെറു പുഞ്ചിരിയില്‍

ഒരുപാട് നന്മയുന്ടെന്നൊരു

മനമെന്നോട് ചൊല്ലി...

ഒരു ചെറു ധ്യാനതിലോരുപാട്

ധര്മ്മമുന്ടെന്നൊരു

മുനി എന്നോട്ചൊല്ലി ..

ഒരു ചെറു നോട്ടതിലോരുപാട്

അര്‍ത്ഥമുന്ടെന്നൊരു

കാമുകി എന്നോട് ചൊല്ലി ...

ഒരു ചെറു ചുംബനതിലോരുപാട്

ഓര്‍മ്മകള്‍ ഉണ്ടെന്നു

കാമിനിയെന്നോട് ചൊല്ലി ...

ഒരു ചെറു സ്വാന്താനത്തിലോരുകോടി

പുന്യമുണ്ടെന്നൊരു

മുത്തച്ചനെന്നോട് ചൊല്ലി...

ഒരു ചെറു യാത്രയില്‍ ഒരുപാട്

അറിവുകള്‍ എന്നൊരു വഴി പോക്കെന്‍

എന്നോട് ചൊല്ലി ...

ഒരുതുള്ളി കന്നുനീരിലോരുപാട്

വിരഹമെന്നോരുനാള്‍

പ്രിയതമയെന്‍ കാതില്‍ ചൊല്ലി...

ഒരു ചെറു ജ്വാലയില്‍

ഒരു ദേഹം ഒരുനാള്‍

എരിയുമെന്നു കാലമെന്നോട് ചൊല്ലി...

ഒരു മരണത്തിലൊരു പാട്

ദുഖമുന്ടെന്നു ഒരു

മരണമേന്നെയുനര്‍ത്തി...

അമ്മ ഒരോര്‍മ്മ ....

വെറുതെയോരുമ്മ തന്നുറക്കിയെന്നമ്മ


ചെറുതെനില്‍ ചാലിചോരുമ്മയും..

ചെറു മന്ദഹാസവും കരലാളനത്തില്‍

മയങ്ങിയോരോര്‍മ്മയും ..

ഒത്തിരി നിശാഗന്ധികള്‍ പൂത്തൊരു

തടാകക്കരയില്‍

വെന്മേഘക്കീറിനിടയിലെ

പൂര്‍ണ ചന്ദ്രനെ ദ്യോതിപ്പിക്കുമാ അമ്മ മുഖം

ആവോളം അമ്മിഞ്ഞപ്പാലിനായ്പിളര്ന്നേന്‍

ചുണ്ടുകള്‍ നിര്ഗ്ഗളമായ് ചുരത്തിയ

വാത്സല്യം നുകര്‍ന്ന്

മാലാഖമാര്‍ തോലിലെറ്റിയെന്നെ തടാകത്തിലെ

താമരയിലയിലിരുത്തി

തെളിനീര്‍ത്തടാകത്തില്‍ പരല്മീനുകളോട് കൊഞ്ഞനം കുത്തി

നീര്‍ലജമായ് താരകങ്ങള്‍

താമരയിതളുകളില്‍ മുത്തമിട്ടു താന്തോന്നിക്കാറ്റു

നിശാഗന്ധിയെ തഴുകി വീശി

പുലരാനിനി അരനാഴിക നേരം

കിനാവ്‌ രാത്രിയിതാ ശുഭം ..,

തണുത്തുറഞ്ഞ അമ്മിഞ്ഞ കണ്ണ് ചുണ്ടില്‍

നിന്നും ഊര്‍ന്നു വീണു

തേങ്ങിയെന്‍ഹൃത്തടം നുകരാനാവില്ലിനീ സ്നേഹാമൃതം

ഇനിയൊരിക്കലും വിഷാദ പൂര്‍വ്വമീ പ്രഭാതം

അമ്മക്കേറെ ഇഷ്ടപ്പെട്ട മൂവാണ്ടന്‍ മാവിനോപ്പം

ഒരിക്കലും മറക്കാത്തോരോര്‍മ്മയായ് എന്നമ്മ

ചാത്തു വരഞ്ഞത് ....

ഞങ്ങളുടെ പ്രിയപ്പെട്ട ചാത്തു ..


വര രക്തത്തിലലിഞ്ഞു

പഞ്ചായത്ത് കിണര്‍ മതിലും

പീടിക മുറികളുടെ പുറം ചുവരുകളും,

കുന്നും മലയും

വൃക്ഷ ലദാതികളും..

ചാത്തുവിന്റെ കരവിരുതിന്

നേര്‍ സാക്ഷിയായി

വരയുടെ മധ്യാഹ്നങ്ങളില്‍ ഒരു നാള്‍

ഒടുങ്ങാത്ത വര തൃഷ്ണയുടെ

അഭിനിവേശത്തില്‍

വെളിപ്പരംബിലിരുന്നു തൂറിയ സ്വന്തമപ്പനെ

കൊയിലോത്തങ്ങാടിയിലെ പീടികയുടെ

നിരയിന്മേല്‍ വരഞ്ഞിട്ടു

ഗുരുത്വം പിടിക്കില്ലെന്ന

അപ്പന്റെ ശാപം

ഒരു ദിനം അപ്പന്‍ സ്വപ്നമായപ്പോള്‍

ഒഴിഞ്ഞ വെളിമ്പരമ്പുകള്‍

തേടി ചാത്തു അലഞ്ഞു ..

മീസാന്‍ കല്ലുകള്‍,,,...

ആത്മാക്കളുടെ പോരിശയരിഞ്ഞു


മീസാന്‍ കല്ലുകള്‍

ഖബറിടങ്ങളുടെ വേലിയരികില്‍

ആത്മാക്കളുടെ സായൂജ്യം പോലെ

വിരിഞ്ഞ മുല്ലകള്‍

ആത്മ നൊമ്പരം പോലെ

വയലറ്റ് നിറമുള്ള

ഇലകളാല്‍ പേരറിയാ ചെടിയും

ഋതുഭേദങ്ങള്‍ മാറി

നിഘൂടതകള്‍ പേറി

മൌനമുറഞ്ഞു മീസാന്‍

കല്ലുകള്‍ ....

അനിയത്തിയുടെ ,

പ്രിയ സ്നേഹിതന്റെ

പ്രണയിനിയുടെ ,വേശ്യയുടെ

ഒടുങ്ങാത്ത ജീവിത ത്വരയായ്

ഓരോ മീസാന്‍ കല്ലും

ഖബറുകളുടെ അതിരില്‍ബോഗയിന്‍

വില്ലപ്പൂക്കള്‍ ക്ഷമാപണം പോലെ

മീസാന്‍ കല്ലുകളിലേക്ക് തല കുനിക്കുന്നു

പുതു മണ്ണിനാല്‍ വലയം ചെയ്തു

കനത്ത മൌനം പേറി

ഒരു മീസാന്‍ കല്ലു കൂടി ജനിക്കുന്നു

നീലിമയുടെ മനോവ്യാപാരങ്ങള്‍ ...

മൈലാഞ്ചിക്കാട്ടില് വെറുതെ ഇരിക്കുകയായിരുന്നു നീലിമ.എങ്ങുനിന്നോ ഒരിളം തെന്നല് വന്നു അവളുടെ കുരുനിരകളെ തലോടി പടിഞ്ഞാറേക്ക് തെന്നി പോയി .മഴമേഘങ്ങള് ഒളിപ്പിക്കാന് ശ്രമിക്കുന്ന അസ്തമയ സൂര്യന്റെ പൊന് കിരണങ്ങള് അവളുടെ മൈലാഞ്ചി മുഖത്തിനെ കൂടുതല് അരുണിമ നല്കി ,മാതള ത്തിന്റെ ശിഖരങ്ങളിലേക്ക് ചാഞ്ഞു വളര്ന്ന ഒരു മൈലാഞ്ചി ചെടിയില് രണ്ടു ഇണ ക്കുരുവികള് .നീലിമ എല്ലാ വൈകുന്നേരങ്ങളിലും ഈ മൈലാഞ്ചി ക്കാട്ടില് വരുന്നത് ഈ ഇണ ക്കുരുവികളുടെ സല്ലാപം കാണു വാന് ആണ് ,കൊക്കുരുമ്മി സ്വകാര്യതയില് കുറുകി ചെവിയില് മന്ത്രിച്ചു നീലിമയുടെ സാന്നിധ്യമറിയാതെ അവരങ്ങിനെ പ്രണയിച്ചു കൊണ്ടേയിരിക്കും .പെണ്കുരുവി ക്കാണെന്ന് തോന്നും കുറുമ്പ് കൂടുതല് അവളുടെ തവിട്ടു നിറത്തിന് താഴെ സ്വല്പം പതുപതുത്തവെളുപ്പായിരുന്നു ,ആണ് കുരുവിയുടെ ഓരോ മൃദു ചുംബനതിനും അതിലിരട്ടിയായി അവള് തിരിച്ചു കൊടുക്കും ,ഇണക്കുരുവികളുടെ പ്രണയ ചാപല്യം കണ്ടു നീലിമ അവളുടെ മനോവ്യാപരത്തിലെര്പ്പെടും .സ്കൂള് ബാല്യത്തില് മറ്റൊരു നാട്ടിലേക്ക് പറിച്ചു നടപ്പെട്ടതായിരുന്നു അവളുടെ കുടുംബം പഴയ നാട്ടില് അവള്ക്കു ഒരു ബാല്യ കാല സുഹൃത്ത് ഉണ്ടായിരുന്നു വട്ടമുഖവും ചുരുണ്ട മുടിയുമുള്ള അഴകുള്ള ഒരു ആണ് കുട്ടി ,ഒരു വല്ലാത്ത ആഹ്ലാദത്തോടെ പുതിയ നാട്ടിലേക്കുള്ള യാത്രയുടെ ആരംഭത്തില് അവന്റെ കണ് പീലികള് നിറഞ്ഞതായി തോന്നി നീണ്ട യാത്രക്കൊടുവില് ഈ മൈലാഞ്ചി ക്കാടിനിടയിലെ വീട്ടില് നീലിമ തനിച്ചായി മനോവ്യാപാരങ്ങളില് ബാല്യകാല സുഹൃത്തും ഇണക്കുരുവികളും ആടിത്തിമര്ത്തു് പെട്ടെന്നായിരുന്നു തെറ്റാലി കൊണ്ട് ഒരു വികൃതി പയ്യന് ഉതിര്ത്ത കല്ല് ആണ് കുരുവിയുടെ ദേഹത്ത് പതിച്ചത് പെണ്കുലരുവി ദീനമായി കരഞ്ഞുകൊണ്ട് മേല്പോട്ട് പറന്നു രക്തത്തില് കുളിച്ചു ആണ് കുരുവി താഴേക്കു പതിച്ചു നീലിമവിതുമ്പിക്കരഞ്ഞു കണ്ണുനീര് ഇരുകവിളിലൂടെയും ഒലിച്ചിറങ്ങി രണ്ടു കരവലയങ്ങള് തന്നെ പോതിഞ്ഞപ്പോഴാണ് അവള് ഉണര്ന്ന്ത് രക്തത്തില് കുതിര്ന്നാ തന്റെ അടിയുടുപ്പ് നോക്കി അമ്മ അവളെ സ്വാന്തനിപ്പിച്ചു ,മൈലാഞ്ചി ക്കാട്ടിലേക്ക് പോവാന് നീലിമക്ക് മടി തോന്നി തന്റെ സ്വപ്നം യാഥാര്ഥ്യംളി ആണെങ്കില് പെണ് കുരുവിയെ തനിക്കെങ്ങിനെ ആശ്വസിപ്പിക്കാന് കഴിയുമെന്നോര്ത്തു ഇതൊരു സ്വപ്നം മാത്രം ആവുമെന്ന് സ്വയം ആശ്വസിച്ചു ഇമകള് പൂട്ടി വീണ്ടുമോരുച്ച മയക്കത്തിലേക്കു വഴുതി വീണു

താജ് മഹല്‍ 。。。

താജ് മഹല്‍ 。。。


നിലാവില്‍ പണിതതാവാം നിന്നെ

നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും

കാല്പനികത പോലെ

തീരാ ശോഭയാല്‍

വിശുദ്ധ പ്രണയത്തിന്ടെ

പ്രതീകം പോല്‍

വൃശ്ചിക രാത്രികളില്‍

പ്രേമ വിവശനായ്‌

ഷാജഹാന്‍ ഉതിര്‍ത്ത നിശ്വാസങ്ങള്‍

നിന്ടെ ചുവരുകളില്‍。。。

മുംതാസ് ..

നിന്ടെ സൌന്ദര്യം

മാര്‍ബിളുകളില്‍ചാലിച്ച്

കാലമിപ്പോഴും നിന്നെ

നശ്വരതയില്‍ കാക്കുന്നു

മുംതാസിനായ് നീ സൂക്ഷിച്ച പ്രണയം

ഇളം കാറ്റായ് നിന്ടെ മിനാരങ്ങളെ

ഇപ്പോഴും തലോടുന്നുണ്ടാവാം

താജ്മഹല്‍ 。。。

വറ്റാത്ത നിന്ടെ പ്രണയം

നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും

സുവര്‍ണ നദി പോലെ。。。

തലമുറകളിലൂടെ 。。

യാത്രികര്‍ക്ക് കണ്കുളിരായ്

മുംതാസെന്ന പ്രണയിനിയുടെ

പ്രതീകമായ്

കാലം നിന്നെ

അനശ്വരമാക്കട്ടെ ..。。

താവളം നഷ്ടപ്പെട്ട ചിതലുകള്...

കറുത്ത തെരുവ്


കത്തുന്ന തീപന്തങ്ങള്

കരലളിയുന്ന രോദനങ്ങള്

കാലം സാക്ഷിയാവുന്നു

ദുരന്ത വാര്‍ത്തകള്‍ ഫ്ലാഷ് ന്യൂസ്‌ കളായി

ചാനലുകളിലൂടെ

ഒളിക്കട്ടെ ഞാനെന്ടെ കൂടാരത്തില്

പുറമേ ഒരു കത്തി

അല്ലെങ്കില് ഒരു വെടിയുണ്ട

എന്നെ ഉന്നം വെക്കുകയാവാം

അപരാധി ഞാനെങ്കിലും

വേട്ടയാടുന്നതാരെന്നെ...

തോന്നലുകള് യാഥാര്ത്യമാവാരുണ്ടോ?

എന്തിനെയും ഭയക്കുന്ന മനസ്സ്

ഇറുകി അടച്ചാലും ശൂന്യതയില്

രക്തം കട്ട പിടിച്ച കറുത്ത തെരുവുകള്

പൊട്ടിച്ചിതറിയ തെരുവ് വിളക്കുകള്ക്കിലടയിലെ

പാളം തെറ്റിയ വണ്ടി

മന്ദിരത്തിനു പുറകില്

കുട്ടിയുടെ ചെവി കടിച്ചു മുറിച്ച

കുരങ്ങന്ടെ പരാക്രമം

കഴുത്തില് വ്രണം നിറഞ്ഞു പുഴുവരിച്ച

അന്ധനായ ഒരു തെരുവ് പട്ടി

ഒടുങ്ങാത്ത പേമാരിയില്

താവളം നഷ്ടപ്പെട്ട ചിതലുകള്

ഒരു പകലിരവു കൂടി

അതോ അടുത്ത

നിമിഷമോ കൂടാരം ഒരഗ്നി ഗോളമാവാം

കൂടാരത്തിനു മുകളില്

ആകാശം ഇരുണ്ടു പ്രത്യാശകള് പോലെ

നക്ഷത്രങ്ങള്

നിലാവിനെ തൊടുക...എന്നെയറിയുക..

പെയ്തു തീരാത്ത മഞ്ഞിനും


ഇരുണ്ടു വെളുത്തു തീര്ന്ന

ഈ രാവിനും ഇടയില് ഓമനേ…

നിര്വചിക്കാനാവുമോ

നമ്മുടെ പ്രണയം …

മഞ്ഞു പോലെ പ്രണയമെങ്കില്

രാവു പോലാണോ വിരഹം

നിന്മാറിലെ നഖ ക്ഷതങ്ങളില്

വിശുദ്ധ പ്രണയം വായിക്കുമെങ്കില്

നിന്ടെ ശീല്കാരങ്ങളില്

പൂര്ണതയേറിയ

എന്റെ പ്രണയം ഞാന് വരഞ്ഞിടട്ടെ ..

ചില്ലുവാതിലില് വാല് മുറിഞ്ഞ ഗൌളി

യാത്ര ഓര്മിപ്പിക്കുകയാവാം

മുറിഞ്ഞ വാല് വളരും വരെ

നമ്മുടെ പ്രണയം ഈ യാത്രയാല്

വിരാമാമിടാം….

പെയ്തു തീരാത്ത മഞ്ഞുള്ള

ഒരു രാത്രി കൂടി …

ഇരുണ്ടു വെളുക്കാത്ത

ഒരു രാവു കൂടി കടന്നാല് …

ചില്ലു വാതില് മലര്ക്കെ

തുറക്കുക വാതിലിനു പുറത്തു

പ്രണയം നിലാവായ്

നിന്നെ പുല്കട്ടെ…

തൊടുക നിലാവിനെ…

എന്നെയറിയുക..

അപ്പോഴും ഞാന് യാത്രയിലാവാം …

ശൈലജ എന്റെ അയല്ക്കാരി (ഓണം ഒരോര്മ കുറിപ്പ് )

ശൈലജ.. എന്റെ അയല്ക്കാരി.ഓണം വരുമ്പോള് ആദ്യം ഓര്മയിലേക്ക് കടന്നു വരുന്ന മുഖങ്ങളില് ഒന്ന് .വിഷാദ ആര്ദ്രമായ മിഴികളും ചുരുണ്ട മുടിയും വാക്കുകള് കൊണ്ടും സ്വഭാവം കൊണ്ടും കുലീനയായ ഒരു പെണ്കുട്ടി .


നീണ്ട പതിനെട്ടു വര്ഷത്തെ പ്രവാസ ജീവിതത്തിനിടയില് മറന്ന മുഖങ്ങളില് ഒന്നായിരുന്നു അവളും .ഞങ്ങള് ഒരേ പ്രായക്കാരായിരുന്നു .നിയതമായ വിവാഹവും കുട്ടികളുമൊക്കെയായി സസുഖം എവിടെയോ കഴിയുന്നുണ്ടാവണം എന്നായിരുന്നു മനസ്സില് .



വീട്ടിലേക്കുള്ള പതിവ് ഫോണ് വിളിയില് ,വിശേഷങ്ങള്ക്കിടയില് ,അവളുടെ മരണവിവരവും കടന്നു വന്നു .പേരറിയാത്ത പനി മരണങ്ങള്ക്കിടയില് അവളുടെ ജീവിതവും .പറക്കമുറ്റാത്ത രണ്ടു മക്കളെയും അനാഥമാക്കി ...

വരണ്ട മരുഭൂമിയുടെ മാറില് ഇരുണ്ട കോണ്ക്രീറ്റ് മുറിയിലെ ഘനീഭവിച്ച തണുപ്പില് എനിക്ക് മാത്രം അനുവദിച്ച ഈ ഇരുനിലക്കട്ടിലിന്ടെ സുരക്ഷിതത്തില് എന്റെ മനസ്സ് വീണ്ടും ബാല്യത്തിലേക്ക്….ഈ പൊന്നോണക്കാലത്ത് ഒരു തരം ഗൃഹാതുരതയോടെ പെയ്തിറങ്ങുന്നു …..

പുലര്ച്ചെ പൂവിളി ആരവങ്ങള് കേട്ടുകൊണ്ടായിരുന്നു ഉണര്ന്നിരുന്നത്.

ചിങ്ങക്കുളിരില് കയ്തോലകൊണ്ട് കെട്ടിയുണ്ടാക്കിയ പൂക്കൊട്ടയും കഴുത്തില് തൂക്കി തൊടിയിലും പാടവരമ്പത്തും പൂക്കള് ശേഖരിച്ചിരുന്ന എന്റെ ബാല്യ കാല സുഹൃത്തുക്കള് .

വയല് വരമ്പിലെ കാക്കപ്പൂവും തൊടിയിലെ തുമ്പയും ,അരിപ്പൂവുകളും പറിച്ചെടുത്ത് വിടരാത്ത മൊട്ടുകള് പറിക്കാതെ നാളേക്ക് മാറ്റിവെച്ചു പൂവിളികളോടെ ആര്ത്തുല്ലസിച്ചു വസന്തെടത്തിയും ശകുന്തളചെച്ചിയും,സുമുഖനും വില്സണും,കൂടെ ചുണ്ടില് മന്ദസ്മിതവും പൂവിളിയുമായി ശൈലജ യും...

അതൊരു സൌഹൃദക്കൂട്ടമായിരുന്നു .പൂ പറിച്ചു വീട്ടിലെത്തി തോട്ടിലെ തെളിനീര് വെള്ളത്തില് വിശദമായി കുളിയും കഴിഞ്ഞു അവര് പൂവിട്ടിരുന്നത് എന്നാണു എന്റെ ഓര്മ.

ഇന്നും ആ പഴയ ഇടവഴികളും, വെലിയെരിപ്പൂക്കള് നിറഞ്ഞ വിജനമായ പറമ്പും, ശൈലജ എന്ന അയല്കാരിയും ഒരു നൊമ്പരമായി കാക്കപ്പൂവുകളുടെ ദു;ഖ ഭാവത്തോടെ മനസ്സില് .

ശൈലജ ഇല്ലാത്ത ലോകത്തില് ഒരു പൊന്നോണം കൂടി .

പുനര്ജനിയുന്ടെന്കില് ഞങ്ങളുടെ ഗ്രാമത്തിലെ (ഇപ്പോള് ഗ്രാമം എന്ന് പറയാനാവില്ല) തൊടികളിലൂടെ പാട വരംബുകളിലൂടെ വെലിയെരിപ്പൂക്കള് അതിരിട്ട ഇടവഴികളിലൂടെ പാടത്തെ കാക്കപ്പൂവുകള്ക്കും തുംബപ്പൂവുകള് വിരിച്ച മൈതാനത്ത് കൂടെ പൂവിളിയുമായി അവളും പറന്നു ഉള്ളസികുന്നുണ്ടാവുമോ ആവോ?

ഓണം പോയ്മറയുമ്പോള് ഞാന് വീണ്ടും ഈ കോന്ക്രീട്ടു കാടുകളിലെ തിരക്കിലേക്ക് .മറവികള് അനുഗ്രഹമാകുന്നു .അയ്ശ്വര്യ സമൃദ്ധമായ നാളത്തെ പുതു പുലരിയിലേക്ക് ഉണരാന് വേണ്ടി ഞാനുറങ്ങട്ടെ ..

പനി തീനി ഉറുമ്പുകള് ....

ഗ്രാമം പനിച്ചു വിറങ്ങലിച്ചു ഉറങ്ങുകയായിരുന്നു... ഈ ഗ്രാമത്തില് എല്ലാവരും പനി പിടിച്ചവരാണ്.മിനിയാന്ന് അയാളുടെ അമ്മ പനി പിടിച്ചു മരിച്ചു.


പുല്ലരിയാന് പോയ അമ്മ പനിച്ചാണ് തിരികെ വന്നത് .നീണ്ട നാല് ദിവസങ്ങള് ഒരേ കിടപ്പായിരുന്നു .അമ്മ കൂടി പോയതോടെ അയാള് ഒറ്റക്കായി .

പുറത്തു ചിങ്ങമഴ പെയ്യുകയാണ് ....അയാളോര്ത്തു ...

കുട്ടിക്കാലത്ത് പള്ളിക്കൂടത്തില് നിന്നും വരുമ്പോള് ചിങ്ങമഴ കൊണ്ടതും ...

പനിച്ചുകിടന്നപ്പോള് അമ്മ ചെറു ഉള്ളി തൂമിച്ചു ചോറില് കൂട്ടി വായിലിട്ടു തന്നതും ,

നെറുകയില് തഴുകി ഉറക്കിയതും

അയാളുടെ പൊള്ളുന്ന പനിമനസ്സിലെക്ക് ഓടിയെത്തി .

പനിക്കട്ടിലിട്ട ചായ്പില് നിന്ന് നോക്കിയാല് ദൂരെ പാടം ,അതിരിടുന്നിടത്ത് തോട്. .

തോട്ടിറമ്പില് പനിച്ചു വിറച്ചു കയ്തകള്.

പുറത്തു പനി കാറ്റ് മേയാത്ത കുടിലിന്ടെ ലഭ്യമായ

സുഷിരങ്ങളിലൂടെയൊക്കെ അകത്തു കടന്നു അയാള്കുമേല് വീശി .

പനിപിടിച്ച പ്രണയത്തിനും പനിച്ച ശരീരത്തിനും ഒരേ ചൂടാണെന്ന് അയാളറിഞ്ഞു ...

ചുട്ടു പൊള്ളുന്ന പനിക്കട്ടിലില് നിന്നെഴുന്നേറ്റ് പുതച്ചിരുന്ന പനി മണക്കുന്ന പുതപ്പു വലിച്ചെറിഞ്ഞു ജനിമൃതിയുടെ ഏതോ ഒരുള് വിളിയാല് അയാള് തോട്ടിരമ്പ് നോക്കി വേച്ചു നീങ്ങി .

വഴുക്കുന്ന വയല് വരമ്പ്

ഏതോ മുജ്ജന്മതിലെക്കുള്ള കനല് വഴിയായ് അയാള്ക്ക് മുന്നില് നീണ്ടു കിടന്നു ..സന്ധ്യയായിരുന്നു .വേച്ചു വേച്ചയാല് തോട്ടിറമ്പില് എത്തി .

പനിച്ച രാവിനും നീരുറഞ്ഞ പകലിനുമിടയില് ജീവിതം,

വന്യമായഒരു ഓക്കാനം കൊണ്ടയാള് തോട്ടിറമ്പില് വീണു ,

പനിയുടെ ദശാസന്ധിയില് ഒരു ഓക്കാനം കൂടി .

തോട്ടിറമ്പില് മലര്ന്നു കിടന്നയാള് ആകാശത്തേക്ക് നോക്കി ..

പനിച്ചു നരച്ച ആകാശത്ത് പനിച്ചു വിറച്ച ഒരു നക്ഷത്രം അമ്മയെപ്പോലെ അയാളെ ,

മാടി വിളിക്കുന്ന പോലെ അയാള്ക്ക് തോന്നി .

ചുട്ടു പൊള്ളുന്ന അമ്മയുടെ പനിക്കയ്കള്

അയാളുടെ നെറുകയില് തഴുകുന്നുണ്ടായിരുന്നു.

Tuesday, April 13, 2010

ചാവേറുകള് ഉണ്ടാവുന്നത് ...

ചുറ്റും കറുപ്പ് പൂത്ത പാടങ്ങള്ക്കു നടുവിലായിരുന്നു അയാളുടെ കുടില് .ഇടയ്ക്കു തലയുയര്ത്തി നിന്ന കരിമ്പനകള് കറുപ്പിന്റെ ലഹരി ക്കാറ്റിനാല് മത്തു പിടിച്ചു നിന്നു. നേരം പുലര്നതേ ഉള്ളൂ അന്തരീക്ഷത്തില് കറുപ്പിന്റെ ഈര്പ്പം തങ്ങി നിന്നു.


പ്രഭാത കൃത്യങ്ങല്ക്കായി അയാള് കിണറ്റിന് കരയിലേക്ക് നടന്നു .

പാടം അവാസാനിക്കുന്ന കുന്നിന് ചെരുവില് ഒഴിഞ്ഞ മൈതാനത്ത് നാറ്റോ സൈന്യം കവാത്ത് നടത്തുന്നു ബൂട്സിന്റെ ശബ്ദവും ക്രിക്കറ്റ് ക്രീസില് വീണുയരുന്ന ദൈനം ദിന കാഴ്ചകളിലേക്ക് ഒരു നിമിഷം മിഴികള് പായിച്ചു അയാള് തന്റെ കൃത്യങ്ങളില് മുഴുകി.

ധാന്യം തീരാരായിരുന്നു മിച്ചം വരുന്ന ധാന്യപ്പൊടി ഏകദേശം മൂന്നു ദിവസത്തേക്ക് മാത്രം അതിനിടയില് പാടമുടമ എത്തിച്ചേരുമോ എന്നയാള്ക്ക് സംശയം തോന്നി സൈനികരുടെ തോക്കിന് മുനകള്ക്ക് മുമ്പിലൂടെയുള്ള യാത്രകള് ജീവന് പണയം വെച്ചായിരുന്നു .കൂടാതെ ഒളിപ്പോരാളികള് ചെമ്മണ് പാതകളില് കുഴികളില് ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും





തലേന്ന് രാത്രി മൊരിച്ച ഒരു റൊട്ടി ബാക്കിയുണ്ടായിരുന്നു നിര്ജ്ജീവമായ റബ്ബര് തുണ്ട് പോലിരുന്ന റൊട്ടി കനല് കൂട്ടി മാര്ദ്ധവമാക്കിപ്രഭാത ഭക്ഷണമാക്കി ,

ശുദ്ധമായ ഒരു നുള്ള് കറുപ്പ് വിണ്ടു കീറിയ തള്ള വിരലിനും ചൂണ്ടു വിരലിനും ഇടയിലിട്ടു പരുവമാക്കി ,വലതു ചെള്ള വലിച്ചു വെച്ചു നാവിനരികിലേക്ക് തിരുകി വെച്ചു ശൂന്യമായ മനസ്സോടെ അയാള് കറുപ്പ് പാടത്തേക്കു ഇറങ്ങി .





പാടത്തിനരികിലെ കറുത്ത മൊഴു മീനുകള് പുളച്ചു മറിയുന്ന തോട്ടിലേക്ക് താഴ്ത്തിയ പൈപ്പില് വായു നിറഞ്ഞിരുന്നു .പൈപ്പിന് മറുവശം ഊന്നു വടി ചാരിയിരുന്നു ആവുന്നത്ര ഊക്കോടെ വായു നിറഞ്ഞ പൈപ്പിന്റെ ശൂന്യതയില് വെള്ളം നിറക്കാന് തുടങ്ങി ചാവേരായ് സ്വയം പൊട്ടിത്തെറിച്ച ശരീരം ഊര്ദ്ധശ്വാസം വലിക്കുന്നത് പോലൊരു ശബ്ദം അയാളില് നിന്നും പുറപ്പെട്ടു





ഒഴിഞ്ഞ സിഗരട്ട് കൂടുകളും ബിയര്കുപ്പികളും ഒറ്റപ്പെടല് പോലെ അനാഥമായി ചിതറിക്കിടന്നു .പട്ടാളക്കാര് ഇരകളെ തേടി കുന്നുകള് അരിച്ചു പെറുക്കാന് തുടങ്ങിയിരുന്നു .ഗ്രാമങ്ങളില് ആണുങ്ങള് കുറഞ്ഞു വന്നു ഒന്നുകില് സ്വയം ചാവേരാവുകയോ ചാവേരാക്കപ്പെടുകയോ ആയിരുന്നു ആണുങ്ങളെല്ലാം .

ഒറ്റപ്പെടലിന്റെ രാത്രികളില് മൈതാനത്തു നിന്നു കേള്ക്കുന്ന

രോദനങ്ങളും അട്ടഹാസങ്ങളും നാളത്തെ ചാവേറുകളുടെ ഒരുക്കത്തിന്റെ മുന്നോടികലായിരുന്നുവെന്നു നടുക്കത്തോടെ അയാളോര്ത്തു .അപ്പോഴൊക്കെ ഒറ്റപ്പെടലിന്റെ വ്യഥകള് ഘനീഭവിച്ച പുതപ്പിനുള്ളിലെക്കയാല് സ്വയം ഉള് വലി യാരാന് പതിവ്



അധിനിവേശവും സൈന്യവും ഒളിപോരാളികളും ചാവേറുകളെ സൃഷ്ടിച്ചു കൊണ്ടേയിരുന്നു

.

അല്ലെങ്കില് താനുമൊരു ചാവേര് ദുരന്തത്തിന്റെ ഇരയായിരുന്നല്ലോ എന്നയാളോര്ത്തു താഴോട്ടു ശൂന്യമായ്ക്കിടന്ന ഇടതു കാല് മുട്ടിലെ മാംസ പിന്ടത്തില് അയാള് അറിയാതെ തലോടി.





കറുപ്പ് പുല്ലുകള് പരാഗം വിതച്ച മൈതാനിയില് പോക്ക് വെയില് നൃത്തം വെച്ചു. കരിമ്പനകളില് കാറ്റ് കറുപ്പിന് ലഹരി കുടഞ്ഞിട്ടു ..മൈതാനത് പതിവുപോലെ എട്ടു ആണ്കുട്ടികള് കാല് പന്ത് കളി തുടങ്ങി ..ലഹരി മാഞ്ഞു മൈതാനത്ത് പൊട്ടിച്ചിരികളും ഹര്ഷാരവങ്ങളുയര്ന്നു.സമനിലയില് പിരിയുന്ന ഓരോ കളികളും കുട്ടികളുടെ സൌഹൃദ ബന്ധത്തെ കൂടുതല് ഊഷ്മളമാക്കി .





ഗോള് വല സ്പര്ശിക്കാത്ത ഓരോ പന്തും പാടങ്ങളിലേക്ക്തെറിക്കുന്നതു പ്രതിരോധിക്കാനായി തന്റെ ഊന്നു വടികൊണ്ട് ശ്രമിക്കുമ്പോള് അയാള് സ്വയം കുട്ടിയാവാന് ശ്രമിക്കുകയായിരുന്നു ,





കളി കഴിഞ്ഞു കുട്ടികള് പോയ്കഴിഞ്ഞിരുന്നു വീണ്ടുമൊരു ഒറ്റപ്പെടലിന്റെ നഷ്ടബോധവുമായി അയാള് കുടിലിലേക്ക് നടന്നു. ധാന്യം തീര്ന്നിരുന്നു .ഒറ്റപ്പെടുന്നവന്റെ അസ്വാസ്ത്യങ്ങള്ക്കൊപ്പം വിശപ്പും കൂട്ട് വന്നു. സ്വപ്നങ്ങള് അശാന്തിയുടെ മേച്ചില് പുറങ്ങളില് ചാവേറുകളെ കുടിയിരുത്തി. ആണുങ്ങള് തിരോഭവിച്ച ഗ്രാമങ്ങളില് കുട്ടികള് വേട്ടയാടപ്പെട്ടു.





ബൂട്സിന്റെ ശബ്ദവും തീപന്തങ്ങളും മൈതാനത്തെ ശബ്ദ മുഖരിതമാക്കി .അയാള് റാന്തല് കെടുത്തി മൈതാനത്തേക്ക് കാതുകള് കൂര്പ്പിച്ചു .കറുത്ത ചീവീടുകള് ശബ്ദത്താല് രാത്രിയെ ഭയാനകമാക്കി .കറുപ്പ് തിന്ന തവളകള് നിരത്താതെ കരയാന് തുടങ്ങി .വിശപ്പാല് ഉദ്ധരിച്ച ലിംഗം വസ്ത്രത്തെ പ്രതിരോധിക്കാന് ശ്രമിച്ചു.

.



ആണുങ്ങളില്ലാത്ത ഒരു അഭയാര്ത്തി സംഗം മൈതാനത്തെ ചെമ്മണ് പാതയരികില് വിശ്രമിക്കാനിരുന്നു .ശിരോവസ്ത്രം ധരിച്ച സ്ത്രീകള് കുഞ്ഞുങ്ങള്ക്ക് മുല കൊടുക്കാന് തുടങ്ങി .പാല് നുരയാത്ത ചപ്പിയ മുല ക്കണ്ണുകള് നോക്കി കുട്ടികള് കരഞ്ഞു. അഭയാര്ത്തികളുടെ അടക്കം പറച്ചിലുകളില് നഗരത്തിലെ എട്ടു പ്രധാന സ്ഥലങ്ങളില് ചാവേറുകള് സ്വയം പോട്ടിചിതരിയിരുന്നു.





പാല് കിട്ടാതെ കരഞ്ഞു തളര്ന്ന കുഞ്ഞുങ്ങള് ഉറക്കം തുടങ്ങി അഭയാര്ഥി സംഗം അടുത്ത സത്രം തേടി യാത്രയായി.





മൈതാനത്ത് അയാള് തനിച്ചായിരുന്നു താനെന്നും തനിചായിരുന്നല്ലോ എന്നയാള് ദുഖത്തോടെയോര്ത്തു .എട്ടുകുട്ടികളും വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഗോള് വളകള് പന്തിനും ആര്ര്പ്പുവിളികല്ക്കായും ദാഹിച്ചു .



നേരം ഇരുളാന് തുടങ്ങി അഭയാര്ഥി സംഗത്തിന്റെ അടക്കം പറച്ചിലുകള് അയ്യാളുടെ കാതില് മുഴങ്ങാന് തുടങ്ങി 'എട്ടു പ്രധാന സ്ഥലങ്ങളില് എട്ടു ചാവേറുകള് സ്വയം പൊട്ടിത്തെറിച്ചു' സ്വയം ചാവേരാവുന്നവരുടെയും,ചാവേരാക്കപ്പെടുന്ന കുട്ടികളുടെയും മനോവ്യാപാരങ്ങള് അയാളില് ഭ്രാന്തുളവാക്കി



അയാള് കുടിലിലെക്കോടി വന്യമൃഗങ്ങളെ യകറ്റാന് പാടമുടമ സൂക്ഷിച്ച സ്ഫോടക വസ്തു വിശപ്പില് ഉദ്ധരിച്ച ലിംഗത്തിന് പിറകില് ഗുഹ്യ സ്ഥാനത്ത് വരിഞ്ഞു കെട്ടി ഇരുട്ടില് അയാള് നഗരം ലക്ഷ്യമാക്കി നടന്നു

മുരിക്കിന് പൂക്കളുടെ ശ്മശാനം ..

പിന്നാമ്പുറത്തെ അലക്ക് വെള്ളം കെട്ടിക്കിടന്ന കുഴിയുടെ അടുത്തു ചെറിയ ഉരുളന് കല്ലുകള് ചുറ്റിട്ട കരിവേപ്പിലത്തടം ,ചുറ്റും നാഞ്ഞൂല് പുറ്റുകള്.കിളിര്ത്ത ഒരു വേപ്പില നുള്ളിയെടുത്ത് കമലേടത്തി മണത്തു നോക്കി .






കമലേടത്തി അസ്വസ്ഥയായിരുന്നു .ഇന്നൊരു ദിവസം കൂടി നാളെ സത്യ നാഥന് വരും അവന്റെ കൂടെ ഭാഷയറിയാത്ത മറ്റൊരു നാട്ടിലേക്ക് പറിച്ചെറിയ പ്പെടും ഞാന് .





സത്യ നാഥന് കമലെടത്തിയുടെ ഏകമകന് .വളരെ ചെറു പ്രായത്തിലെ വൈധവ്യം ഏറ്റുവാങ്ങാന് വിധിക്കപ്പെട്ടു യൌവ്വനം ഏക മകന് വേണ്ടി ത്യജിക്കുകയായിരുന്നു രാത്രികളുടെ ഇരുണ്ട മാളങ്ങളില് നിന്നും കാമാന്ധന്മാര് തുടരാതെ മുട്ടിയ വാതിലിനു പുറകില് സത്യ നാഥനെ പൂണ്ടടക്കം പിടിച്ചു ഉറങ്ങാത്ത രാത്രികള് .





കിണറ്റിന് കരയിലെ പൂത്ത മുരിക്കില് ചുവന്ന പൂക്കള് ചോരത്തുള്ളികള് പോലെ .കാറ്റില് ആടാത്ത മുരിക്കിന് ഇലകളില് ചെകുത്താന് തുപ്പലുകള് .താഴെ കിണറ്റിന് കരയില് ചോരക്കളം പോലെ മുരിക്കിന് പൂവുകള് വീണു കിടന്നു .





സത്യ നാഥന് ഉന്നത വിദ്യാഭ്യാസം കൊടുത്ത് ഉയരങ്ങളിലെത്തിക്കുക അത് മാത്രമായിരുന്നു ജീവിത ലക്ഷ്യം .അപഥ സഞ്ചാരങ്ങളുടെ ചതിക്കുഴികളില് അകപ്പെടാതെ സൂക്ഷിച്ച യൌവ്വനം ,കാക്കാന് കരുത്തു പകര്ന്നത് സത്യന് മാഷായിരുന്നു ഒരു വിളിപ്പാടകലെ ഒരു നിഴലായി എപ്പോഴും മാഷുണ്ടാവും.ഒരിക്കലും വഴി പിടിക്കാത്തൊരു ബന്ധം .മാഷെന്തേ വിവാഹം വിവാഹം കഴിക്കാതിരുന്നത് ,എന്നൊരു നാള് കമലേടത്തി ചോദിച്ചപ്പോള് ദൂരേക്ക് നോക്കി നിന്നതല്ലാതെ മാഷ് ഒന്നും പറഞ്ഞില്ല .ഓര്മ്മകളുടെ തിരയിളക്കത്തില് വേലിയേറ്റം പോലെ കണ്ണടക്കു പിന്നിലെ കണ്ണുകള് നിറഞ്ഞുവോ ?







പ്രതീക്ഷിച്ച പോലെ സത്യാ നാഥന്റെ ജോലി ചെറു നഗരങ്ങളില് നിന്നും വന് നഗരങ്ങളിലേക്ക് മാരുന്നതനുസരിച്ച്ചു വരവും ചുരുങ്ങി വന്നു .യാത്രകളില് പങ്കാളിയായ മലയാളമറിയാത്ത പെണ്ണ് ജീവിതത്തിലും പങ്കാളിയായി .

പുച്ഛമായിരുന്നു കമലെടത്തിക്കവളോട് .അത് പോലെ സത്യനാഥന്റെ മക്കള്ക്ക് കമലെടത്തോയോടും .മാതൃത്വത്തിന്റെ ഒടുങ്ങാത്ത ത്വരയില് വാരിയെടുത്തുമ്മ കൊടുക്കാന് കൊതിച്ച പേരമകന് കമലെടത്തിയുടെ വിണ്ടു കീറിയ കാലിന്റെ ഉപ്പൂറ്റി കണ്ടു കരഞ്ഞു മാറി .







തന്റെ അപേക്ഷ പ്രകാരം സത്യന് മാഷ് നഗരത്തില് ചെന്ന് കമലെടത്തിക്ക് നിന്നെയും പേരക്കുട്ടികളേയും ഒന്ന് കാണണം എന്നറിയുക്കുകയായിരുന്നു.വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവില് സത്യ നാഥന് മക്കളെയും കൊണ്ട് വന്നു .അവള് മാത്രം വന്നില്ല .ജീവിത ത്തിരക്കുകളില് ബാങ്ക് അക്കൌണ്ടുകള് ജന്മം തന്ന വയറിനേക്കാള് മുകളിലാണെന്നു അവള് തിരിച്ചറിഞ്ഞിരിക്കാം.





ഒരു ദിവസം മുഴുവന് പോലും സത്യ നാഥന് കമലെടത്തിയുടെ അടുത്തു നില്ക്കാന് കഴിഞ്ഞില്ല .യാത്ര പോലും പറയാതെ സത്യ നാഥന് കാറില് കയറുന്നത് നിര്ജ്ജീവമായ കണ്ണുകളോടെ കമലേടത്തി നോക്കി നിന്നു .വയ്യ ,തന്റെ അവസാന ശ്വാസം വരെ താനിവിടെ ഉണ്ടാവും .സത്യ നാഥന്റെ അച്ഛന്റെ അസ്ഥി ത്തറയില് മുടങ്ങാതെ തിരി കൊളുത്തണം.തനിക്കു താങ്ങായ് നിന്ന തന്റെ നിഴലായ് നിന്ന സത്യന് മാഷിന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലണം കനലായ് എരിഞ്ഞ് തീരാന് പോവുന്ന യൌവനമെങ്കിലും തനിക്കു വേണ്ടി ജീവിക്കണം







കമലേ നീയീ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു .പക്ഷെ ഇപ്പോഴായിരിക്കാം സത്യനാഥന്റെ അച്ഛനു മോക്ഷം കിട്ടിയത് .ഇതായിരുന്നു മാഷിന്റെ പ്രതികരണം .







മുരിക്കിന് ചില്ലയില് വായ് പുണ്ണ് പിടിച്ചൊരു ചിതലക്കിളി നിറുത്താതെ ചിലച്ചു .വീര്ത്തു കെട്ടിയ ആകാശം വെളുത്ത മേഘങ്ങള് കൊണ്ട് ശുദ്ധീകരിച്ചു .മുരിക്കിന് പൂവുകളുടെ ശ്മശാനത്തില് കാറ്റ് വീശി ചോരത്തുള്ളികള് തെറിക്കും പോലെ മുരിക്കിന് പൂവുകള് സ്ഥാനം തെറ്റി വീണു .സത്യന് മാഷുടെ കരം ഗ്രഹിച്ചു കമലേടത്തി വീടിനുള്ളിലേക്ക് കയറി

.Updated about 2 weeks ago · Comment ·LikeUnlike

Write a comment......

ആന്റൊയുടെ പാപങ്ങള് ...

കക്ഷത്തില് ഉപ്പു നിറമുള്ള വിയര്പ്പു നാറിയ കവറോള് ലേബര് കാംപിലെ അയയിലെക്കൂരിയെറിഞ്ഞു രവി കമ്പനി തനിക്കു അനുവദിച്ച കട്ടിലിലേക്ക് ചാഞ്ഞു


പതിനാറു പേരായിരുന്നു ആ മുറിയില് താമസിച്ചിരുന്നത് .ഓരോ കട്ടിലും പതിനാറു പേരുടെയും സ്വന്തം ലോകമായിരുന്നു .എല്ലാവരും വന്നു തുടങ്ങി.ഇനി രണ്ടു മണിക്കൂര് നേരത്തേക്ക് കുളിമുറിയില് വല്ലാത്ത തിരക്കായിരിക്കും .തിരക്കൊഴിയും വരെ ഒന്ന് മയങ്ങാമെന്ന് കരുതി രവി മുകളിലേക്ക് തെറുത്തു വെച്ച വിരിപ്പ് താഴോട്ടു വലിച്ചിട്ടു .

ഇത് തന്റെ മാത്രം ലോകം .വലതു ഭാഗത്ത് ചുവരില് ഒട്ടിച്ചു വെച്ച ഗണപതിയുടെ ചിത്രത്തിനരികെയുള്ള ഫോട്ടോയില് കുഞ്ഞനുജത്തി മീനയുടെ മുഖം തെളിഞ്ഞു വന്നു .പിറകില് ദൈന്യതയേറിയ മുഖവുമായി അച്ഛനുമമ്മയും .വളരെ കഷ്ടപ്പെട്ട ഒരു കുടുംബ പശ്ചാത്തലമായിരുന്നു രവിയുടെത് പത്താം ക്ലാസ് വരെ രവിയെ അച്ഛന് പഠിപ്പിച്ചു .

രവിയുടെ അച്ഛന് ചുമടെടുപ്പായിരുന്നു ജോലി. ആയിടക്കാണ് ദുര്വിധി അച്ഛനെ കിടപ്പിലാക്കിയത് .വലിയങ്ങാടിയില് ലോറിയില് നിന്നും അരിച്ചാക്കെടുത്തു പീടിക മുറിക്കകത്ത് അട്ടിയിടണം.

ലോറിക്ക് പുറത്തിരിക്കുന്ന ആളുടെ ഒരു കൈയബദ്ധം ,അച്ഛന് ചുമട് താങ്ങുന്നതിനു മുമ്പേ അയാള് അരിച്ചാക്കു താഴേക്കിട്ടു .

അച്ഛന് കിടപ്പിലായതിനു ശേഷം കുടുംബ ഭാരം മുഴുവന് രവിയുടെ ചുമലിലായി .പിന്നീട് അച്ഛന് പിറകെ രവിയും വലിയങ്ങാടിയില് ചുമടെടുത്തു തുടങ്ങി .പ്രായം കുറഞ്ഞ ചുമടെടുപ്പുകാരനായ രവിയോട് വലിയങ്ങാടിയില് എല്ലാവര്ക്കും സ്നേഹമായിരുന്നു ,കൂടാതെ അച്ഛനോടുള്ള കടപ്പാടുകളും .,നാലഞ്ചു വര്ഷങ്ങള് പിന്നിട്ടപ്പോള് ,വലിയങ്ങാടിയിലെ ചുമടെടുപ്പ് കൊണ്ട് അനിയത്തി മീനയുടെ വിദ്യാഭ്യാസവും അച്ഛന്റെയും അമ്മയുടെയും ചികിത്സയും മരുന്നും ,ഒന്നിനും തികയാത്തതായി ,പിന്നെ ദാരിദ്ര്യവും. .

വലിയങ്ങാടിയില് മൊത്തം അരി വിപനക്കാരനായിരുന്നു നജീബ്ക്ക ,അദ്ദേഹത്തിന്റെ മകന് ആരിഫ് ദുബായിലായിരുന്നു .കഷ്ടപ്പാട് നിറഞ്ഞ ജീവിതം കണ്ടു മഹാനമാസ്കനായ നജീബ്ക്ക ആരിഫിനോട് പറഞ്ഞു ഒരു വിസിറ്റ് വിസ തരപ്പെടുത്തി രവി ദുബായിലേക്ക് വിമാനം കയറി .

പത്താം തരം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള രവിക്ക് ഒരു പാട് അലചിലുകള്ക്കു ഒടുവിലാണ് ജബലലിയിലെ ഈ കെട്ടിട നിര്മ്മാണ കമ്പനിയില് ജോലി കിട്ടിയത് .പട്ടിണി മാറ്റണം ,അച്ഛനും അമ്മയ്ക്കും നല്ല ചികിത്സ നടത്തണം,അനിയത്തി മീനയെ നല്ല വിദ്യാഭ്യാസം കൊടുത്ത് നല്ലൊരു ചെറുക്കനെ ഏല്പ്പിക്കണം ,ഇത്ര ചെറിയ സങ്കല്പങ്ങളെ രവിക്കുള്ളൂ ..ഇതുകൊണ്ടൊക്കെ തന്നെയാണ് കഠിനമായ വെയിലിലും യാതൊരു മുറുമുറുപ്പും കൂടാതെ ജോലി ചെയ്യുന്ന രവിയെ കമ്പനിയില് എല്ലാവര്ക്കും ഇഷ്ടമായതും .

സത്യസന്ധന് കൂടിയായിരുന്നു രവി .സമയം കിട്ടുമ്പോഴൊക്കെ പ്രവാസ ജീവിതത്തില് അകപ്പെടുന്ന അപകടങ്ങളെക്കുറിച്ച് രവി സഹപ്രവര്ത്തകരെ ഉപദേശിക്കാറുണ്ട് .സഹമുറിയന്മാരില് ആന്റോ മാത്രമായിരുന്നു രവിയുടെ വാക്കുകള് ശ്രദ്ധിക്കാതെ മാറിയിരുന്നത് .കഴിഞ്ഞ മാസമാണ് ഈ കമ്പനിയില് അയാള്ക്ക് പെര്മനന്റ് വിസ ശരിയായത് .ഇതിനിടെ വിസ മാറുവാന് വേണ്ടി ഇറാന്റെ കിഷ് എന്ന ദ്വീപില് ചിലവഴിച്ചപ്പോള് പരിചയപ്പെട്ട ഫിലിപ്പിനോ സ്ത്രീയുമായി ആന്റോ പ്രണയത്തിലായി .തൊലി വെളുപ്പ് കണ്ടു ഇളകുന്ന ഒരു ശരാശരി മലയാളിയുടെ ബലഹീനത അവനെയും തീരാത്ത ഒരു ബന്ധനത്തിലാക്കി .കിട്ടുന്ന ശമ്പളം മുഴുവന് അവന് ആ സ്ത്രീക്കായി ചിലവഴിച്ചു എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരങ്ങളില് ബര്ദുബായിലെ ക്രീക്കില് ഫിലിപ്പിനോ സ്ത്രീയോടൊപ്പം ശ്രുംഗരിക്കുന്നത് റൂമില് എല്ലാവര്ക്കും പറഞ്ഞു ചിരിക്കാനുള്ള ഒരു തമാശയാണ് .ഇപ്പോള് സ്വല്പ്പം മദ്യപിക്കാറുമുണ്ടെന്നാണ് സഹപ്രവര്ത്തകരുടെ അടക്കം പറച്ചില് .

കൊച്ചിയിലാണ് ആന്റൊയുടെ വീടെന്നറിയാം.കുടുംബ പശ്ചാത്തലത്തെ

പറ്റി ആര്ക്കുമറിയില്ല .ആരോടും ആന്റോ പറഞ്ഞില്ലെന്നതാണ് സത്യം .ചിലപ്പോള് രോഗികളായ വൃദ്ധ മാതാപിതാക്കളോ ,കുഞ്ഞനിയന്മാരോ അനിയത്തിമാരോ ആന്റൊയുടെ വീട്ടിലും ഉണ്ടായിരിക്കാം .

പതിയെ ഖു'റാന് പാരായണം കേട്ടുകൊണ്ടാണ് രവി മയക്കത്തില് നിന്നുണര്ന്നത് .അബൂക്ക മഗുരിബ് നമസ്കാരം കഴിഞ്ഞു ഖു'റാന് പാരായണം ചെയ്യുകയാണ് .വളരെ പതിഞ്ഞ സ്വരത്തില് മറ്റുള്ളവര്ക്ക് യാതൊരു അലോസരവുമില്ലാതെ.ഒരു പിതാവിനെ പോലെ രവി സ്നേഹിക്കുന്ന അബൂക്കാ .അല്പ നേരം കൂടി ആ പാരായണത്തില് മുഴുകി രവി കിടന്നു .

കുളിമുറിയില് തിരക്കൊഴിഞ്ഞിരുന്നു .രവി വിശദമായി ഒന്ന് കുളിക്കാന് വേണ്ടി കുളിമുറിയിലേക്ക് നടന്നു ഇന്ന് റൂമിലെ മെസ്സില് രവിയാണ് ഭക്ഷണം ഉണ്ടാക്കേണ്ടത് .അവര് എട്ടു പേര് മാത്രം റൂമില് ഭക്ഷം ഉണ്ടാക്കി കഴിക്കുന്നു .ഭാക്കിയുള്ളവര് ലബര് ക്യാമ്പിനടുത്തുള്ള കഫറ്റീരിയയില് നിന്നും .,

വെള്ളിയാഴ്ചകളില് മാത്രം എല്ലാവരും കൂടി പങ്കാളികളായി അബൂക്കായുടെ നേതൃത്വത്തില് മലബാര് ബിരിയാണി വെക്കും .

നാളെ വീണ്ടുമൊരു വെള്ളിയാഴ്ച .ആന്റോ പൊയ്ക്കഴിഞ്ഞിരുന്നു .ദുബായ് മോളിലോ ഫിലിപ്പിനോ സ്ത്രീയുമായി അലഞ്ഞു തിരിഞ്ഞവസാനം ഏതെങ്കിലുമൊരു നിശാക്ലബ്ബില് രാവേറെ ചെല്ലുവോളം സമയം ചിലവഴിചെക്കാം വഴിവിട്ട ജീവിതത്തിനെ പ്രതിനിധാനം ചെയ്യുന്ന യുവതലമുറയുടെ ഒരു കണ്ണിയായി .ഭക്ഷണം ഉണ്ടാക്കുവാന് അബൂക്കയും കൂട്ടിനെത്തി .സവാള അരിയുമ്പോള് കണ്ണില് വെള്ളം നിറയുമ്പോള് പതിവ് തമാശ പോലെ നീയെന്താ കുട്ടീ കരയുന്നതെന്ന് അബൂക്കാ ചോദിച്ചു .,,

ആന്റൊയെ രണ്ടു ദിവസമായി കാണാനില്ല .റൂമിലും ജോലിസ്ഥലത്തും എത്തിയില്ല .രവിയും അബൂക്കായും സഹപ്രവര്ത്തകരും അന്വേഷിക്കാന് ഇനി ഒരു സ്ഥലവും ബാക്കിയില്ല. ജബല് അലിയിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള് അവര് എന്തെല്ലാമോ ഒളിക്കുന്നത് പോലെ തോന്നി .

ജുമൈറാ ബീച്ചില് ചോരക്കുഞ്ഞിന്റെ ജഡം അഴുകിയ നിലയില് കണ്ടെത്തി .ഫിലിപ്പിനോ യുവതി പിടിയില് .പത്രത്തിലെ വാര്ത്ത ഉറക്കെ വായിക്കുകയാണ് അബൂക്കാ .''ഈ കള്ള ഹിമാറുകളെയൊക്കെ ചട്ടുകം പഴുപ്പിച്ചു ............എന്ന് രോഷത്തോടെ ആത്മഗതം ചെയ്തു അബൂക്കാ സാമ്പത്തിക മാന്ദ്യത്തില് നിന്നും ദുബായ് കരകയറുന്നു എന്ന വാര്ത്തയിലേക്ക് കടന്നു .രവി ആന്റൊയെക്കുറിചായിരുന്നു ആലോചിച്ചത് .

പിറ്റേന്ന് ഉച്ചക്ക് അവീറില് ഇന്റര് നാഷണല് സിറ്റിയിലെ സൈറ്റില് വിശ്രമ സമയത്താണ് ഫോര്മാന് ആ സത്യം വെളിപ്പെടുത്തിയത് .ആന്റോ ജയിലിലാണ് .കഴിഞ്ഞ ദിവസം അബൂക്കാ വായിച്ച വാര്ത്തയിലെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീ ആന്റൊയുടെ കാമുകിയായിരുന്നു .കുഞ്ഞു ആന്റൊയുടെയും .

സ്വാഭാവികമായും ദുബായ് പോലീസിന്റെ അന്വേഷണം ഫിലിപ്പിനോ യുവതിയിലൂടെ ആന്റൊയിലെത്തി. ആന്റോ ജയിലിലുമായി ..

ഇത് ദുബായ് .ചുരുക്കം ചില രാജ്യക്കാര്ക്കൊഴിച്ചു എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരേഒരു രാജ്യം .എല്ലാം സുതാര്യം .എത്രയോ ജീവിതങ്ങള് ഇവിടെ കരുപ്പിടിച്ചു ഇതെഴുതുന്ന ഈ ഉള്ളവന് പോലും നീണ്ട പതിനാറു വര്ഷങ്ങള് മറ്റൊരു അറേബ്യന് രാജ്യത്ത് വിയര്പ്പു ഒഴുക്കിയിട്ടും യാതൊരു സമ്പാദ്യവും ഇല്ലാതെ ഇവിടെയെത്തിപ്പെട്ടവനാണ് .

ഞാനിവിടെ പറയാന് ശ്രമിച്ചത് ഏതു വഴി വേണമെങ്കിലും നമുക്കിവിടെ സ്വീകരിക്കാം ,രവിയുടെ ജീവിതവും ആന്റൊയുടെ കഥയും അതാണ് നമ്മെ പഠിപ്പിക്കുന്നത് ......,..Updated about 2 weeks ago · Comment ·UnlikeLike

You and Jose Arukatty ജോസ് ആറുകാട്ടി like this..Jose Arukatty ജോസ് ആറുകാട്ടി ഇതു പോലെ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്ന എത്രയോ പേർ നമുക്കിടയിൽ ജീവിക്കുന്നു ഷാജഹാൻ..

രചന നന്നായിട്ടുണ്ട്.



April 3 at 9:14pm · .Nanmandan Shahjahan good...1

April 6 at 6:26pm · .Anas Yaseen Jose chettan paranjath valare shariyanu...

April 7 at 8:57am · .Write a comment......,

കഥകളുടെ വിളനിലങ്ങള് തേടി ....

മരുഭൂമിയില് നിന്നും വീശിയടിച്ച കനമുള്ള ഒരു കാറ്റ് വെയര് ഹൌസിന്റെ ഇരുമ്പ് വാതിലിന്മേല് ഊക്കോടെ ആഞ്ഞടിച്ച ശബ്ദം ആദിലിനെ ചിന്തകളില് നിന്നും യാഥാര്ത്യത്തിലേക്ക് തെളിച്ചു കൊണ്ട് വന്നു .വളരെ പതിഞ്ഞ സ്വരത്തില് അവനെന്നോട് കഥകള് പറഞ്ഞു കൊണ്ടിരുന്നു .അവന്റെ ജീവിത കഥകള്,ഗ്രാമത്തിന്റെ കഥകള് ,പ്രണയ നൈരാശ്യത്തിന്റെ കഥകള് .


ആദില് ശുഐബി എന്നാണു അവന്റെ യഥാര്ത്ഥ പേര് .അനേകം പ്രവാചകന്മാരുടെ പാദ സ്പര്ശമേറ്റ് പുണ്യമായ ചരിത്രങ്ങളുറങ്ങുന്ന പഴവര്ഗങ്ങളും പച്ചക്കറികളും വിളയുന്ന യമനിലെ ഏതോ ഒരു ഉള് ഗ്രാമത്തിലാണ് ആദില് ജനിച്ചതും വളര്ന്നതും .അറബിയില് മത പഠനമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം .ബാപ്പ ഗ്രാമത്തിലെ കവലയില് പിച്ചാത്തി വില്പനക്കാരനായിരുന്നു .



നിന്നോട് ഞാന് എന്റെ കഥ പറയാം .ഏതോ മുജ്ജന്മ ബന്ധം നമ്മള് തമ്മിലുണ്ടായിരിക്കാം .അത് കൊണ്ടായിരിക്കാം നീയെനിക്ക് സഹോദരനായി തോന്നുന്നതും .എന്റെ പൂര്വ്വികര് യമനിലെ ഹദര മൌത്തില് നിന്നും കച്ചവടത്തിന്നായി മലബാറിലേക്ക് പത്തെമാരിയില് യാത്ര ചെയ്തു കോഴിക്കോട് കാപ്പാട് തീരത്ത്

എത്തിച്ചെര്ന്നിരിക്കാം .എന്റെ ആ പിത്രുവ്യരില് ആരെങ്കിലും ആയിരിക്കാം നിന്റെയും ഉപ്പൂപ്പമാര് .

ആദില് പതിയെ പറഞ്ഞു കൊണ്ടേയിരുന്നു .ഗൃഹാതുരതകള് അവന്റെ മുഖത്തു പലഭാവങ്ങള് പകരുന്നത് കൌതുകത്തോടെ ഞാന് നോക്കി നിന്നു.വെയര് ഹൌസിനു പുറത്തു ഒരു മണല്കൂന ആദിലിന്റെ വാചാലതയില് ലയിച്ചിരുന്നു .തീരെ ചെറിയൊരു ചുഴലിക്കാറ്റു മണല്ത്തരികളെ ഒരു രേഖാ ചിത്രം പോലെ എഴുന്നേറ്റു നിര്ത്തി വീണ്ടും ഭൂമിയില് നിക്ഷേപിച്ചു ആദില് കുട്ടിക്കാലം മുതല് ബാപ്പയെ പിചാത്തിക്കടയില് സഹായിച്ചു പോന്നു .വൈകുന്നേരങ്ങളില് കുടുംബ സ്വത്തായ ആട്ടിന് പറ്റങ്ങളെ വീടിനു പുറകിലെ പച്ചക്കറി ത്തോട്ടങ്ങളില് മേച്ചു നടന്നു.വിശാലമായ പച്ചക്കറി ത്തോട്ടങ്ങളില് ആട് മേച്ചു നടന്ന ഒരു വൈകുന്നേരമാണ് ലൈലയെ കണ്ടുമുട്ടുന്നത് .കാലം കൌമാരം അവളില് കൈയൊപ്പ് ചാര്ത്തുന്നതെയുള്ളൂ .പുളിങ്കുരു കണ്ണുകളില് പ്രണയത്തിന്റെ നീര്മാതള പ്പൂക്കള് ആദില് വായിച്ചെടുത്തു .ചുരുങ്ങിയ നാളുകള്ക്കുള്ളില് അവരിരുവരും അന്യോന്യം പ്രണയിക്കാന് തുടങ്ങിയിരുന്നു .ഒരിക്കലും അവര് തമ്മില് ഒരു വാക്ക് പോലും മിണ്ടിയില്ല .

ആദിലിന്റെ മുഖം വിവര്ണ്ണമായി .വിരഹം ശോണിമയായി വീണ്ടും ആ മുഖത്തെ നിര്വികാരനാക്കി.

ആടുകളെ സ്വതന്ത്രമായി മേയാന് വിട്ടു പച്ചക്കറി ശുശ്രൂഷിക്കുന്ന ലൈലയെ ആദില് നിര്ന്നിമേഷനായി നോക്കി നില്ക്കും. പുളിങ്കുരു കണ്ണുകളില് ആവോളം പ്രണയം നിറചു അവളും ആദിലിനോട് ചേര്ന്ന് നില്ക്കും .പച്ചക്കറി ത്തോട്ടങ്ങളിലെ പൂക്കളും പൂമ്പാറ്റകളും അവരുടെ നിശബ്ദ പ്രണയത്തില് പങ്കു ചേര്ന്നു.ഇന്ന് ഒരു രാത്രി നീയെന്റെ കൂടെ താമസിക്കുമോ ? എന്ന ആദിലിന്റെ അഭ്യര്ത്ഥന സ്നേഹ സമ്രുണമായ ജേഷ്ഠ സഹോദരന്റെ അപേക്ഷ പോലെ നിരസിക്കാന് എനിക്ക് കഴിഞ്ഞില്ല .ആദില് എന്നെ കെട്ടിപിടിച്ചു .

കഥയുടെ വിളനിലങ്ങള് തേടിയലഞ്ഞ മനസ്സിന്റെ ദാഹം തീര്ക്കാനാണ് ഞാനീ വ്യാഴാഴ്ച വൈകുന്നേരം അല്ഖോബാരില് നിന്നും പത്തിരു നൂറു കിലോമീറ്ററുകള് യാത്ര ചെയ്തു ആദിലിനടുത്തെത്തിയത്.സ്പോന്സരുടെ വീട്ടില് ഒരു വിരുന്നിനിടെ ആദിലിനെ ഞാന് പരിചയപ്പെടുകയായിരുന്നു .സംസാരങ്ങളില് ഞാനറിഞ്ഞത് ആദില് ജൂബൈലിലെ മരുഭൂമിതുടങ്ങുന്നിടത്തു സ്പോന്സരുടെ വെയര് ഹൌസ് കാവല്ക്കാരനാണെന്നു.

നാളെ വെള്ളിയാഴ്ച ഒഴിവു ദിനമാണ് .ഇന്ന് രാത്രി ആദിലിന്റെ കഥകളില് ലയിച്ചെനിക്ക് ഉറങ്ങണം .ആദില് ഫ്ലാസ്കില് നിന്നും ഏലക്കായ പൊടിച്ചുണ്ടാക്കിയ സുലൈമാനി ഗ്ലാസ്സിലേക്ക് പകര്ന്നു തന്നു .കൂടെ ജൂബൈലിലെ ഈന്തപ്പനതോട്ടത്തില് നിന്നും പറിച്ചെടുത്ത സ്വര്ണ നിറത്തിലുള്ള പഴുത്തു തുടങ്ങിയ കാരക്കയും .പുറത്ത് കാറ്റ് ശമിച്ചു .വെയര് ഹൌസിനു പിന്നില് മരുഭൂമിയില് മണല്ക്കൂനകള് തണുത്തുറഞ്ഞു . മണല് നിറമുള്ള ഉടുമ്പുകള് മണല് മാളങ്ങളില് നിന്നും തല പുറത്തേക്കിട്ടു .

ആദില് ക'അബയുടെ ചിത്രം തുന്നിയ വലിയൊരു കാര്പെറ്റു മണലില് വിരിച്ചു .തറയിലിരുന്നു കൈവെക്കുവാന് വേണ്ടി രണ്ടു തടുക്കുകളില് ഒന്നെനിക്കിട്ടു തന്നു .പിന്നെ ഒരു കപ്പു ഗഹുവ രുചിയാസ്വദിച്ചു കൊണ്ട് ഒരു കവിള് കുടിച്ചു .

ആദില് തുടര്ന്നു.ഗ്രാമത്തില് അന്ന് ചന്തയായിരുന്നു. മറ്റു പ്രദേശങ്ങളില് നിന്നും വിളവെടുത്ത പച്ചക്കറികളും ആടുമാടുകളെയും ക്രയവിക്രയത്തിനായി ആഴ്ച്ച്ചയിലൊരു ദിനം ഗ്രാമീണര് ഈ ചന്തയില് ഒത്തുചേരും .

പിച്ചാത്തികളുടെ വില പേശല്കള്ക്കിടയില് എന്തോ തര്ക്കം മൂത്ത് ഒരു ഗ്രാമീണന് ആദിലിന്റെ ബാപ്പയെ കുത്തി തിരക്കിലെക്കോടി മറഞ്ഞു.ആദിലിന്റെ കൈയില് കിടന്നു പ്രിയ ബാപ്പ മരിച്ചു.പ്രതികാര ചിന്ത ആദിലിനെ ഉന്മാദനാക്കി.കുറച്ചു ദിവസങ്ങള്ക്കുള്ളില് ബാപ്പയുടെ സുഹൃത്തുക്കളിലൂടെ ഞെട്ടിക്കുന്ന ആ സത്യം ആദിലറിഞ്ഞു .ഏതോ കാരണത്താല് പിതാവിനെ കൊന്ന ഗ്രാമീണന്റെ പിതാവിനെ തന്റെ ബാപ്പയുടെ കൈകളാല് വര്ഷങ്ങള്ക്കു മുമ്പ് കൊലചെയ്യപ്പെട്ടിരുന്നു

ആദില് അവസരം പാര്ത്തിരുന്നു .ആദിലിന്റെ മുഖം ക്രൂരമായിത്തീര്ന്നു .കഥ പറയുമ്പോള് നേരത്തെ കണ്ട പ്രണയ ഭാവം എവിടെയോ നഷ്ടപ്പെട്ടിരുന്നു .

മണല് മാളത്തില് സുരക്ഷിതത്വം തിരഞ്ഞ മണ്ണെലിയെ ഒരുടുമ്പ് പിടിച്ചു തിന്നു .മണല്ക്കൂനക്ക് മുകളില് പെണ്ണുടുമ്പ് ശല്കം പൊഴിച്ചിട്ടു .സുരക്ഷിതത്വം തേടി ആദില് പച്ചക്കറിപ്പാടങ്ങള്ക്ക് അതിര്ത്തി കാത്ത പര്വതങ്ങളില് അലയാന് തുടങ്ങി .കുറുക്കന്മാര് വിസര്ജ്ജിച്ച പനങ്കുരുകള് ഉണങ്ങിത്തുടങ്ങിയ പര്വ്വതത്തിന്റെ പള്ളയില് താല്കാലിക കൂടാരം പണിതു .കുറച്ചു നാളത്തേക്കുള്ള ഭക്ഷണം ശേഖരിച്ചു .ഉന്മാദം ആദിലിനെ പിശാചാക്കി .

ചന്ത കൂടിയ മറ്റൊരു ശനിയാഴ്ചയില് തന്റെ ബാപ്പയെ കൊന്ന അതെ കത്തികൊണ്ട് ആദില് തന്റെ ബാപ്പയുടെ ഘാതകനെ വകവരുത്തി. യാതൊരു വികാര ഭേദങ്ങളുമില്ലാതെ നിര്വികാരനായി പാര്വത പള്ളയില് ഉറങ്ങി .

ഭക്ഷണം തീര്ന്നു തുടങ്ങിയപ്പോള് സൗദി അറേബ്യയുടെ ദിക്ക് നോക്കി പര്വതങ്ങളിലൂടെ സാഹസികമായി യാത്ര തുടങ്ങി .അതിര്ത്തി ഗ്രാമമായ ജീസാനില് അതിര്ത്തി പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ചു എത്തിച്ചേര്ന്നു .

യാത്രാ രേഖകള് ഒന്നുമില്ലാതെ പല ജോലികള് ചെയ്തു അവസാനം ഞങ്ങളുടെ സ്പോന്സരുടെ കീഴില് തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നു ഒന്നിനോടും പരിഭവമില്ലാതെ

ആദില് വിശ്വസിക്കുന്നു ;യാത്ര പോലും പറയാതെ പച്ചക്കറിപ്പാടത്ത് ഉപേക്ഷിക്കപ്പെട്ട ലൈല ഇപ്പോഴും

കാത്തിരിക്കുന്നുണ്ടാവാം .ഗ്രാമത്തിലേക്ക് തനിക്കിനി മടങ്ങാന് കഴിയില്ല .അഥവാ മടങ്ങിയാലും ഇനിയുമോരാല് തനിക്കായി

ഒരു കൊലക്കത്തി സൂക്ഷിക്കുന്നുണ്ടാവാം .

എങ്കിലും ലൈലാ ഞാന് നിന്നോട് മാപ്പ് ചോദിക്കുന്നു .മൌനത്തില് പ്രണയം നിറച്ചു ഞാന് നിന്ക്കെരിഞ്ഞു തന്നതിന്.പുളിങ്കുരു കണ്ണുകളില് വസന്തം വിരിയിച്ചതിനു,ഒരിക്കല് പോലും ഞാന് നിന്നെ പ്രണയിച്ചിരുന്നുവെന്നു കാതില് ചൊല്ലാതിരുന്നതിനു,

മറ്റൊരു ആദില് നിന്നെ പരിണയിച്ചു ,പ്രണയിക്കട്ടെ

ആദിലിന്റെ കണ്ണുകള് നിറഞ്ഞൊഴുകി .

മണലില് കാര് പെറ്റില് തന്നെ കിടന്നു ആദില് കൂര്ക്കം വലിച്ചുറങ്ങി .നിലാവില് സ്വപ്നങ്ങളില് മാറുന്ന ആദിലിന്റെ മുഖം എന്നെ അസ്വസ്ഥനാക്കി .

ആദിലിന്റെ കഥകള് എന്റെ മനസ്സിലെ കഥയുടെ വില നിലങ്ങളില് പൂത്തു തളിര്ത്തു. മണല് എലികളെ തിന്നു

വീര്ത്ത വയറുമായി മണല് ഉടുമ്പുകള് മണല് മാളങ്ങളില് സുഖ സുഷുപ്തിയിലാണ്ടു..,...

ഖബറുകള്ക്ക് വെളിച്ചം പകരുന്ന മിന്നാമിനുങ്ങുകള് ...

കുംഭ മാസത്തിലെ ചൂട് പാരമ്യതയിലെത്തിയിരുന്നു .പുറത്തെ കടുത്ത ചൂടിനൊപ്പം ബാപ്പുട്ടിയുടെ ഹൃദയവും പൊള്ളി തിണര്ത്തു .


മെത്തയുടെ മറു ഭാഗത്ത് പ്രിയതമ സുഖ സുഷുപ്തിയിലാണ് .വീതിയേറിയ കട്ടിലില് പതുപതുത്ത മെത്തയില് ഉറക്കം വരാതെ ബാപ്പുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു .ഇട നാഴിയുടെ വലതു വശത്ത് മകന്റെ മുറിയില് നിന്നും എയര് കൂളറിന്റെ ഇരമ്പലിനൊപ്പം നേര്ത്ത സംഗീതവും രാവിന്റെ നിശബ്ദതയെ ഭഞ്ജിച്ചു.

പ്രിയതമയുടെ ഉറക്കിനു ഭഗ്നം വരാതെ ബാപ്പുട്ടി ടെറസ്സിലെക്കുള്ള കോണിപ്പടി കയറി .ടെറസിന് മുകളില് ആകാശം വെറുങ്ങലിച്ചു കിടന്നു .ഒരില പോലും അനക്കാന് കെല്പില്ലാതെ കാറ്റ് ഇരുട്ടിന്റെ ഏതോ അറകളില് ഒളിച്ചിരുന്നു,ഇന്നേക്ക് മൂന്നു ദിവസമായി ബാപ്പുട്ടി നാട്ടിലെത്തിയിട്ട് .വിവാഹ പൂര്വ്വ കാലം മണലാ രണ്യത്തിലേക്ക് എടുത്തെറിയപ്പെട്ട ജീവിതം പ്രാരാബ്ധങ്ങള്ക്കൊത്തു തുഴയുകയായിരുന്നു .ഏഴു സഹോദരിമാരെയും മാന്യമായി വിവാഹം കഴിപ്പിച്ചു അയച്ചതിന് ശേഷമായിരുന്നു ,നിര്ധന കുടുംബത്തിലെ സഫിയയെ ബാപ്പുട്ടി ജീവിതത്തിലേക്ക് കൂട്ടിയത് .

ബാപ്പുട്ടി ടെറസ്സില് വെറും നിലത്തു മലര്ന്നു കിടന്നു. വെറുങ്ങലിച്ച ആകാശത്തു വിരലില് എണ്ണാവുന്ന നക്ഷത്രങ്ങള് ,ദൂരെ ബാപ്പയെ ഖബറടക്കിയ മൊയ്തീന് പള്ളിയുടെ മിനാരത്തില് പ്രാവുകളുടെ നിഴല്ഛെദം.ഖബര് സ്ഥാനില് ആത്മാവുകള്ക്ക് മിന്നമിന്നുകള് വെളിച്ചം വീശി

ദുബായ് മെട്രോ റെയിലിന്റെ കണ്സ്ട്രക്ഷന് സെക്ഷനിലായിരുന്നു അന്ന് വര്ക്ക് .കമ്പനി ബസ്സില് അല്ഖൂസിലെ കാമ്പില് നിന്നും സൈറ്റില് എത്തുന്നത് വരെ കാണുന്ന ,ജീവിതത്തിന്റെ പതിവ് മനോ വ്യാപാര ങ്ങളില് മുഴുകിയിരിക്കുമ്പോഴാണ് ഇടതു നെഞ്ചില് നേരിയ വേദന യനുഭവപ്പെട്ടത്.അപ്പോഴത്ര കാര്യമാക്കിയില്ല .കൂടെയുള്ള ബംഗ്ലാദേശി സഹപ്രവര്ത്തകരുടെ വാ തോരാതെയുള്ള സംസാരം അല്പം നീരസമുളവാക്കി..

സൈറ്റിലെത്തി ,അല്കൂസിലെ കാന്റീനില് നിന്നും വാങ്ങിയ ചട്ട്ണിയും ഒരു കുബ്ബൂസും കഴിച്ചതെയുള്ളൂ വീണ്ടും ശക്തമായ നെഞ്ച് വേദനയാല് നിലത്തിരുന്നു പോയി . റാഷിദിയ ഹോസ്പിറ്റലില് നിന്നും ടിസ് ചാര്ജായി കാംപിലെത്തുമ്പോള് ബാപ്പുട്ടിയുടെ പാസ്പോര്ട്ടും വിസ കാന്സലാക്കി കമ്പനി പീ ആര് ഓ കാത്തിരിപ്പുണ്ടായിരുന്നു .

ആരോടും പരാതിയില്ലാതെ പരിഭവമില്ലാതെ ഒരു തിരിച്ചു വരവ് .പ്രതീക്ഷിച്ചതായിരുന്നു ഒരു തിരിച്ചു പോക്ക് ,ഒരു പുരുഷായുസ്സു മുഴുവന് വിയര്പ്പൊഴുക്കി പണിതുണ്ടാക്കിയ ഈ മാളികയില് ഇനി ശേഷിച്ച കാലമെങ്കിലും തനിക്കായി ജീവിക്കണം .ഈശ്വരാനുഗ്രഹത്താല് രണ്ടു തലമുറകള്ക്കുള്ളത് സമ്പാദിച്ചു .

പ്രതീക്ഷകളും സ്വപ്നങ്ങളും യാധാര്ത്യങ്ങള്ക്ക് എത്രയോ അകലെയായിരുന്നു .അസുഖത്തിന്റെ ഭീകരത യോര്മ്മിപ്പിച്ചു പ്രിയതമ പോലും തിരിഞ്ഞുറക്കം തുടങ്ങിയപ്പോള് ,മനസ്സിലെവിടെയോ തൃപ്തിപ്പെടുത്തലിന്റെ ആര്ദ്ര ഭാവങ്ങളോ പ്രവൃത്തികളോ തിരയുകയായിരുന്നു ഭാപ്പുട്ടി .

മകന് തന്റെ ലോകത്ത് തനിക്കറിയാത്ത ഭാഷകള് സംസാരിച്ചു കണ്ട് അഭിരമിക്കുന്നു .മകള് താനെന്നൊരു ബാപ്പ ഇവിടെയുന്ടെന്നുപോലും ശ്രദ്ധിക്കാതെ വിരാജിച്ചു .

രാത്രികളില് വളരെ വൈകിയെത്തുന്ന അപരിചിത ശബ്ദങ്ങളും കാല്പെരുമാറ്റങ്ങളും ഈ സ്വപ്ന സൌധത്തില് ബാപ്പൂട്ടിയെ സ്വയം ഇരുട്ട് തടവറയിലാക്കി.

ദൂരെ മൊയ്തീന് പള്ളിയില് സുബഹി ബാങ്ക് വിളിച്ചു ഭൂമിയിലെ അനേകം പള്ളിമിനാരങ്ങളില് നിന്നും പള്ളിപ്രാവുകള് മാനത്തേക്ക് പറന്നുയര്ന്നു .ഖബറുകളില് തൂവെള്ള വസ്ത്രം ധരിച്ച ആത്മാവുകള് പ്രഭാത നമസ്കാരത്തിനായി തയ്യാറെടുത്തു .മിന്നാമിനുങ്ങുകള് ഖബറകം വെളിച്ചം പകരുവാന് വേണ്ടി ഭൂമിയില് നിന്നും തിരോഭവിച്ചു

എവിടെക്കാ ഇത്ര നേരത്തെയെന്ന സഫിയയുടെ ചോദ്യം ഗൌനിക്കാതെ ബാപ്പൂട്ടി നടന്നു .പള്ളിമിനാരത്തിനു താഴെ കൊണ്ക്രീറ്റ് വിരിച്ച പടിക്കെട്ടില് ,തലേന്ന് ചാറിയ വേനല് മഴയില് പൊടിഞ്ഞ മഴപ്പാറ്റകളുടെ ജഡങ്ങള് ചോണന് ഉറുമ്പുകള് താങ്ങിക്കൊണ്ടുപോയി .മഴപ്പാറ്റ കളുടെ അനാഥമായ ചിറകുകള് കാലടികള്ക്കൊപ്പം പൊങ്ങി വീണ്ടും നിലത്തു വീണു .വലതു ഭാഗത്ത് നേരിയ ഇരുട്ടില് ബാപ്പയുടെ ഖബറിന് മുകളില് ഇരു കൈകളും നീട്ടി അദൃശ്യമായൊരു രൂപം കാത്തു നിന്നു .ഇടതു നെഞ്ഞമര്ത്തി പ്പിടിച്ചു ബാപ്പുട്ടി അദൃശ്യമായ ആ കരങ്ങളിലെക്കമര്ന്നു..