Wednesday, November 24, 2010

മുഖം നഷ്ടപ്പെട്ടവര്‍ ...

ഫ്രെയിമുകളില്ലാതെ വിശാലമായ ചില്ല് ജാലകങ്ങലാല്‍ നിര്‍മ്മിച്ച ആറു നില കള്‍ക്ക് മുകളിലെ മുറിയിലായിരുന്നു അയാളും സുഹൃത്തും സംസാരിച്ചിരുന്നത്.


താല്പര്യ മില്ലാതിരുന്നിട്ടും സുഹൃത്തിന്റെ നഷ്ട പ്രണയ ങ്ങളുടെ നിരാശ പുരണ്ട വാക്കുക ളിലേക്ക് അയാളൊരു ചെവി തുറന്നു വെച്ചു.





സുതാര്യമായ ചില്ല് ജാലകങ്ങലാല്‍ ഇതൊരു തുറന്ന മുറിയാണെന്ന് കരുതിയാവണം ഒരു കുഞ്ഞു കൈപ്പത്തിയുടെ വലിപ്പമുള്ള ചെറു കിളി ശക്തിയോടെ ജാലകത്തിലിടിച്ചുദിശ തെറ്റിയ അല്പം അമ്പരപ്പിന് ശേഷം മറു ഭാഗത്തേക്ക് പറന്നു ..





ജാലകത്തി നരികിലേക്ക് പോകുവാന്‍ അയാള്‍ ഭയപ്പെട്ടു.കാലൊന്നു തെറ്റിയാല്‍ ആറു നിലകള്‍ക്ക് താഴെ തിരക്കേറിയ വീഥിയില്‍ മുഖം നഷ്ടപ്പെട്ടു നീങ്ങുന്ന മനുഷ്യരുടെ ഇടയിലേക്ക് വീണു താന്‍ ചിതറപ്പെടുമെ ന്നയാള്‍ വിശ്വസിച്ചു..





അയാള്‍ക്കെതിരെയിട്ട ടേബിളില്‍ ചാരി നിന്നിരുന്ന സുഹൃത്തു നിര്‍ഭ യനായി ചില്ല് ജാലകത്തിനരികിലേക്ക്‌ കസേര വലിച്ചിട്ടിരുന്നു.പിന്നെ കാലുകള്‍ക്കും വസ്ത്ര ത്തിനുമിടയില്‍ വെളിവായ കണങ്കാലില്‍ രണ്ടു വട്ടം ചൊറി ഞ്ഞിടത്തു വരണ്ടുണങ്ങിയ ഭാഗം ചോക്ക് പൊടി പോലെ വെളുത്തു നിന്നു.



തന്നില്‍ നിന്നും പ്രതികരണ മൊന്നുമില്ലെന്നറിഞ്ഞ സുഹൃത്തു മൌനിയായതിനാല്‍ അയാളുടെ ഒരു ചെവി അയാള്‍ക്ക്‌ തന്നെ തിരിച്ചു കിട്ടി.സുഹൃത്തിന്റെ കാമുകിയുടെ പ്രണയം കാമത്തിന്റെ വിശപ്പായിരുന്നു വെന്ന് അയാള്‍ നേരത്തെ തിരിച്ചറിഞ്ഞത് അയാള്‍ മറച്ചു വെച്ചു.





ഗ്രീഷ്മ ത്തിലെ മദ്ധ്യാഹ്നം ,കടല്‍ ത്തീരം വിജനമായിരുന്നു.പലപ്പോഴും ആര്‍ത്തിരമ്പുന്ന ഈ തിരമാലകലെക്കാള്‍ ഉയരാറുണ്ട് നിന്നോടുള്ള തന്റെ പ്രണയ മെന്നു മൊഴികള്‍ക്കു മറുപടിയായി

പൊളിഞ്ഞ തോണിക്കൂട്ടങ്ങള്‍ക്ക് പിറകിലെ സ്വകാര്യതയിലെക്കവള്‍ കൂട്ടിക്കൊണ്ടു പോയി..





ഉണങ്ങി വരണ്ട ശരീരവുമായി വിയര്‍ക്കാന്‍ പോലും ശേഷിയില്ലാത്ത ഒരു വൃദ്ധന്‍ തോണി യുടെ നിഴലില്‍ മുഖമില്ലാതെ ഉറങ്ങുന്നുണ്ടായിരുന്നു.ഗ്രീഷ്മം വരുത്ത മണല്‍ ത്തരികള്‍ കാല്‍ വണ്ണയില്‍ നീറ്റലുണ്ടാക്കി.പ്രണയം മൂര്‍ത്തീ ഭവിച്ച അയാളുടെ ശരീരത്തിലേക്ക് അവളുടെ കാമം ഒരു വിശപ്പായി മേഞ്ഞു നടന്നു....





ഉറക്ക് ഭംഗം വന്ന വൃദ്ധനപ്പോള്‍ മുഖമുണ്ടായിരുന്നു.വിശാലമായി കാര്‍ക്കിച്ചു തുപ്പിയത് കൃത്യമായി അയാളുടെ ഗുഹ്യ ഭാഗത്ത് തന്നെ പതിച്ചെന്നു ഉറപ്പാക്കി വൃദ്ധന്‍ തിരിഞ്ഞു കിടന്നുറ ങ്ങുമ്പോള്‍ പൊട്ടിയ വല ക്കണ്ണികളാല്‍ മറച്ചു തന്റെ മുഖം നഷ്ടപ്പെടുത്താന്‍ മറന്നിരുന്നില്ല.



കടല്ക്കരയിലേക്കിറങ്ങുവാന്‍ വെട്ടിയുണ്ടാക്കിയ ഒതുക്കു കല്ലില്‍ കാത്തിരുന്ന

ഒരാളുടെ കൂടെ യാത്ര പോലും പറയാതെ പോയവള്‍ തിരിഞ്ഞു നോക്കുമെന്ന് അയാളും വിശ്വസിച്ചില്ല.ഇത്തവണ കിളിക്ക് അമളി പിണഞ്ഞില്ല.



മുറിക്കു ചില്ല് ജാലകങ്ങള്‍ ഇല്ലായിരുന്നു.ജാലകത്തിനരികെ യിരുന്ന സുഹൃത്തു താഴെ മുഖമില്ലാത്തവര്‍ സഞ്ചരിക്കുന്ന വീഥിയില്‍ വീണു ചിതറി മുഖം നഷ്ടപ്പെട്ടു പോയിരുന്നു....