Wednesday, September 28, 2011

പല താളങ്ങളില്‍ പെയ്യുന്ന മഴ..

ര്‍ദ്ദയണിഞ്ഞു തോളില് ഉറങ്ങുന്ന കുഞ്ഞിനെയുമെടുത്ത് സ്ത്രീയെ കയറ്റാന്‍ ഒറ്റപ്പെട്ട ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കിതച്ചു നിന്നപ്പോള്‍ അയാള്‍ ദിക്കറിയാനായി ഷട്ടര്‍ അല്പം പൊക്കി നോക്കി.

പുറത്തു മഴ പെയ്തോഴിഞ്ഞിരുന്നില്ല.ബന്ധനമാക്കിയ മഴയാരവം യഥാര്‍ത്ഥ താളത്തില്‍ ശ്രവിക്കുവാന്‍ ഇടതരാതെ ബസ്‌ വീണ്ടുംചലിച്ചുതുടങ്ങി.താഴ്ത്തിയിട്ട ഷട്ടറിന് പുറത്തു മഴ മറ്റൊരു താളത്തില്‍ പെയ്തു തുടങ്ങി.

തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആംഗ്യ ഭാഷയില്‍ ജീവനക്കാരനെ ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചു അയാള്‍ വീണ്ടും തന്റെ സ്വകാര്യതയിലേക്ക് മടങ്ങി.
അപ്രതീക്ഷിതമായ ഈ യാത്ര ഒരു നിയോഗമാണ്.അല്ലെങ്കിലും ജീവിതം തന്നെ ഒരു പ്രതീക്ഷയാണല്ലോ?പേരും മഴയിലും ബസ്സിനകം പഴുത്തു കിടന്നത് തന്റെ ഹൃദയത്തിലെ വിങ്ങലായിരിക്കുമെന്നു അയാള്‍ വിശ്വസിച്ചു.

എമിറെറ്റിലെ  ഇടത്തരമൊരു കെട്ടിട നിര്‍മ്മാണക്കമ്പനിയിലെ പ്രവാസത്തിന്റെ പ്രാരാബ്ദം നിറഞ്ഞ അഗ്നിരാത്രികളിലേക്ക് ശ്രവ്യ മാധ്യമത്തില്‍ നിന്നുംഹൃദയത്തിലേക്ക് ഗൃഹാതുരതയുടെ വാക്കുകളായ് പെയ്തിറങ്ങിയ അവതാരകന്റെ ശബ്ദം തന്റെ ബാല്യകാല സഹപാടി യുടെതായിരുന്നുവെന്നു അറിഞതു   വൈകിയായിരുന്നു.

ചൂട് കല്ലിച്ച മരുഭൂമിയില്‍ കിനാവിലെങ്കിലും പ്രിയതമ യോ ടോന്നിച്ചു  കളിയോടം തുഴയുവാനും മുരടിച്ചു പോയ ഉണര്‍വ്വിലേക്ക് ഒരു ചെറുസ്പന്ദനമെങ്കിലും ആ ശബ്ദത്തിന്സൃഷ്ടിക്കാന്‍കഴിയുന്നതും ,അഭിമാനത്തോടെ സഹപ്രവര്‍ത്തകരോട് പറയുമ്പോഴും ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങിനെയായിരിക്കും അവനെ കണ്ടുമുട്ടുകയെന്നു.

ബസ്സിന്റെ ചലന താളത്തിനൊപ്പം പുറത്തു മഴ കയറിയും, ഇറങ്ങിയും, വളഞ്ഞും, പുളഞ്ഞും, അപ്പോഴും പല താളങ്ങളിലായി  പെയ്തുകൊണ്ടിരുന്നു.
ഡ്രൈവറുടെ പുറകിലെ സീറ്റില്‍ ഇരുന്നു മുന്ഗ്ലാസ്സിലൂടെ മഴ കാണുന്ന സ്ത്രീയുടെ മുഖത്തു ഒരിക്കലും മഴ പെയ്യാത്ത താഴ്വാരത്തിന്റെ നിരവ്വികാരതക്ക് വിപരീതമായി കൂടെയിരുന്ന കുട്ടിയുടെ മുഖത്ത് പാതയോരത്ത് വിരിഞ്ഞു നിന്ന മഴ നനഞീറനായ  മുക്കുറ്റിപ്പൂക്കളുടെ തെളിച്ചമായിരുന്നു.

പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും ഏറ്റവും ജനപ്രിയനും പ്രശസ്തനുമായിത്തീര്‍ന്ന അവതാരകനെന്ന തന്റെ സഹപാഠിയെ ഒന്ന് കാണാന്‍ പോലും ഒരു സാധാ പ്രവാസിയായ അയാള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം.

പ്രവാസമെന്ന തടവറയില്‍ നിന്നും മൂന്നു വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന തുച്ഛമായ  പരോള്‍ദിനങ്ങള്‍.  ആദ്യമായിട്ടായിരുന്നു പത്രക്കാരന് തന്റെ കൈകൊണ്ടു കാശ് കൊടുക്കാനുള്ള യോഗം.ഒന്നും ചെയ്യാനില്ലാത്ത പരോള്‍ ദിനങ്ങളുടെ ആദ്യ ദിവസം തന്നെ കിട്ടിയ മുന്‍ പേജിലെ  പത്രവാര്‍ത്ത...
സുപ്രസിദ്ധ അവതാരകനും പ്രശസ്തനുമായ........ഖബറടക്കം നാളെ രാവിലെ പത്തു മണിക്ക് സ്വന്തം നാട്ടിലെ ഖബര്‍സ്ഥാനില്‍.

നീണ്ടു മെലിഞ്ഞ മരങ്ങള്‍ മുട്ട്കുത്തും വിധം വീശിയടിച്ച കാറ്റിനൊപ്പം മഴ വീണ്ടുമൊരു പ്രത്യേക താളത്തില്‍ പെയ്ത്ത് തുടങ്ങിയിരുന്നു.

ഇറങ്ങേണ്ട സ്റൊപ്പിനു പത്തുവാരയോളം ഇപ്പുറത്തു റോഡിനു കുറുകെ ഒഴുകിയ തോട് കര കവിഞ്ഞു വാഹന്‍ ഗതാഗതം തടസ്സപ്പെടുത്തി.

മുന്‍ഗ്ലാസ്സിലെ അവ്യക്തതയിലൂടെ പുറത്തു മഴ സാക്ഷിയാക്കി ഒരു ഖബറടക്കം ആരംഭിക്കുന്നത് തോടിനി പ്പുറത്തു നിസ്സഹായനായി അയാള്‍ നോക്കി നില്‍ക്കുമ്പോഴും മഴ വീണ്ടുമൊരു താളത്തില്‍ പെയ്യുന്നുണ്ടായിരുന്നു..