Friday, November 4, 2011

അഭിനിവേശങ്ങള്‍

ചി അഭിനിവേശങ്ങള്അങ്ങിനെയാണ് .അവ ചിലപ്പോള് ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം.അതായിരുന്നു ചാത്തുവിന്റെ ജീവിതത്തിലും സംഭവിച്ചത്.ചിത്രം വരക്കാനുള്ള ഒടുങ്ങാത്ത അഭിനിവേശം.

കുമ്മായം അടര്ന്നു രൂപപ്പെട്ട ചെറു കുഴികളില്പകല്സമയം മൂട്ടകള്അടയിരിക്കും .രാത്രിയായാല്ഒരു ജാഥ പോലെ അവ ചാത്തുവിനെയും കുടുംബത്തെയും തേടിയിറങ്ങും.

മോന്തി നേരമാണ് അമ്മ മൂട്ടകളെ വേട്ടയാടാന്ഇറങ്ങുന്നത്.ചെറിയ മഷിക്കുപ്പിയുടെ അടപ്പ് തുളച്ച് ഒരു തുണ്ടം തുണി കൊണ്ട് തിരിയുണ്ടാക്കി അമ്മ തന്നെയുണ്ടാക്കിയ മണ്ണെണ്ണ വിളക്ക് ചരിച്ചു പിടിച്ചു കുഴികളില്അടയിരുന്ന മൂട്ടകളെ അമ്മ ഉന്മൂലനം ചെയ്തു കൊണ്ടിരുന്നു.

എങ്കിലും മണ്ണെണ്ണ വിളക്കിന്റെ നാളം പോലെ കറുത്ത പാടുകള്ഉത്ഭവിച്ച കുഴികളില് പിറ്റേന്നും മൂട്ടകള്അടയിരുന്നു.

ഇരുട്ടില്ജാഥ പോകുന്ന മൂട്ടകളെ കുഴികളില്ലാത്ത ചുവരിന്റെ ഭാഗങ്ങളില്വരച്ചു കൊണ്ടായിരുന്നു ചാത്തു തന്റെ ചിത്രം വര തുടങ്ങിയത്.ചാത്തു വരച്ചിട്ട കുഴികളില്അടയിരിക്കുന്ന മൂട്ടകളുടെ ചിത്രമോ ചുവരുകളിലെ യധാര്ത്ത കുഴികള്ഏതെന്നോ അറിയാതെ അമ്മ മണ്ണെണ്ണ വിളക്കുമായി വേട്ട തുടര്ന്നു.

ലോകവും ജീവിതവും അറിയാന്തുടങ്ങുമ്പോള്ചിത്രം വര ചാത്തുവില്ആഴത്തില്വേരൂന്നിയിരുന്നു.കുംമായമാടര്ന്ന ചുവരുകളില്നിന്നും ഗ്രാമത്തിലെ ബസ് സ്റൊപ്പിലായിരുന്നു പുറം ലോകമറിഞ്ഞ ചാത്തുവിന്റെ ആദ്യ കരവിരുത് പുഴകളും ,മലകളും,പൂമ്പാറ്റകളും ,വൃക്ഷ ലതാദികലുമൊക്കെയായി പ്രത്യക്ഷപ്പെട്ടത്.

കനമാര്ന്ന മഴത്തുള്ളികള്കീറിയിട്ട വാഴത്തോപ്പുകളും,അപ്പന്റെ അപ്പന് ജന്മി പതിച്ചു നല്കിയ പത്തു സെന്റിന് ചുറ്റുമായി വിശാലമായ വെളിപ്പറമ്പുകളും കൂടാതെ പ്രകൃതിയുടെ ഓരോ സ്പന്ദനവും ചെറിയ അങ്ങാടിയിലെ പീടിക നിരകളില്‍ ചാത്തു വരഞ്ഞിട്ടു.

ഒരുച്ച മയക്കത്തിന്റെ ഞെട്ടിയുണര്ന്ന  ശിശിര കാല മധ്യാഹ്നത്തിലാണ്  ചാത്തുവിന്റെ കാന്‍ വാസിലേക്ക്  വെളിപ്പറമ്പില്‍  ഇരുന്നു തൂറുന്ന അപ്പന്റെ ചിത്രം കടന്നു വന്നത്. ഒട്ടും ചാരുത നഷ്ടപ്പെടാതെ നാട്ടുകാര്മുഴുവന്കാണും വിധം അങ്ങാടിയിലെ പഞ്ചായത്ത് കിണറിന്റെ ചുവരില്ചാത്തു അപ്പനെ വരഞ്ഞു വെച്ചു.

ചാത്തുവിന്റെ നിര്ഭാഗ്യമെന്നോ നാട്ടുകാര്പാടിനടന്ന ശാപമെന്നോ വാസ്തവമെന്തെന്നറിയില്ല അതെ ദിവസം പഞ്ചായത്ത് കിണറില്പൊങ്ങിയ മൃത ദേഹം ചാത്തുവിന്റെ അപ്പന്റെതായിരുന്നു എന്നത് സത്യമായിരുന്നു.

പിന്നീടുള്ള കുറച്ചാഴ്ച്ചകളില്ഒരുന്മാദിയെപ്പോലെ വെളിപ്പറമ്പുകള്അലഞ്ഞു നടന്ന ചാത്തുവിന്റെ തിരോധാനം പഞ്ചായത്ത ധികൃതര്കുമ്മായം പൂശിയ കിണറിലെ അപ്പന്റെ ചിത്രത്തിനൊപ്പം ഒരോര്മ്മ മാത്രമായി അവശേഷിച്ചു.

Wednesday, November 2, 2011

ഇടവഴിയിലേക്ക്ചാഞ്ഞ മുളംകൂട്ടങ്ങള്‍...


''ഏട്ടാ നാല് ദിവസം കൂടി അവധി  നീട്ടിക്കിട്ടുമോ?'' അവധി തീരാറായിരുന്നു.പ്രിയതമുടെ  ചോദ്യം അയാളെ ധര്‍മ്മ  സങ്കടത്തിലാക്കി.
''ശ്രമിക്കാം  '' എന്ന ഒറ്റവാക്കില്‍ ഉത്തരം കൊടുത്തയാള്‍ നാല് ദിവസത്തേക്ക് കൂടി അവധി അപേക്ഷിച്ച് മേലധികാരിക്ക്സന്ദേശമയച്ചു.

''നിനക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ മനോഹരമായ മറ്റൊരു കാഴ്ച കൂടി.വെറും മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ''അവള്‍  പതിയെ പറഞ്ഞു.


വെയില്‍ മങ്ങുംനേരം ഇടവഴിയിലേക്ക് ചാഞ്ഞ മുളംകൂട്ടങ്ങളിലെക്ക്  ചേക്കേറുന്ന  മുളംതത്തകള്‍  ,നെഞ്ഞിട്ടു നീങ്ങാന്‍ ശ്രമിക്കുന്ന എട്ടുമാസം പ്രായമുള്ള കുട്ടിയുടെ കുസൃതി ,ഇതൊക്കെയായിരുന്നു അയാളുടെ ആഹ്ലാദത്തിലേക്കായി അവള്‍ കോറിയിട്ടത്.

''ഇനി ഒരു വര്ഷം കൂടി കാത്തിരിക്കണ്ടേ  അടുത്ത അവധിക്ക്?'' അവള്‍ അയാളുടെ മുഖത്തേക്ക്  നോക്കാതെയായിരുന്നു ചോദിച്ചത്. എങ്കിലും 
അയാളുടെ നോട്ടം അവളുടെ  മുഖത്തു തന്നെയായിരുന്നു.


നേര്‍ത്ത താരാട്ടിനോപ്പം പല്ലില്ലാത്ത മോണ കാട്ടി   പുഞ്ചിരിച്ചു കുട്ടി   തൊട്ടിലില്‍ കിടന്നു   സാവധാനം ഉറങ്ങിയ തക്കം നോക്കി അവള്‍ അടുക്കളയിലേക്കു കയറി.

ഉഴുതുമറിച്ചിട്ട പാടത്തിനു മുകളില്‍ നരച്ച ആകാശം പതിയിരുന്നു.മഞ്ഞ വെയിലിനു അകമ്പടിയായി വിരുന്നു വന്ന നേര്‍ത്ത തുമ്പികളെ നോട്ടമിട്ടു വയല്ക്കിളികള്‍ വരമ്പുകളില്‍ കാവലിരുന്നു.


മഞ്ഞമന്ദാരപ്പൂക്കളില്‍ വണ്ടുകള്‍ ഉലാത്തുന്ന വൈകുന്നേരങ്ങള്‍ 
ഇനി പ്രിയതമ കോറിയിടുന്ന വരികളിലൂടെ വായിക്കാം.അയാള്‍  യാധാര്ത്യത്തിലേക്ക്   പെട്ടെന്നായിരുന്നു തെന്നി വീണത്. 

 അവധി നീട്ടിക്കിട്ടിയ സന്ദേശത്തിന്  കാത്തിരിക്കുകയായിരുന്നു  അയാള്‍.
വ്യാപാരത്തില്‍  ആഗോളമായി മാന്ദ്യം സംഭവിച്ചത് പോലെ തന്റെ കമ്പനിയിലും സംഭവിച്ചിരുന്നു എന്നത് സത്യം.

ആദ്യകാല ജീവനക്കാരനായ തന്റെയും കൂടി വിയര്‍പ്പിനാല്‍ പുഷ്ടിച്ച
സംരംഭം.പുതുതായി വരുന്ന ജീവനക്കാര്‍ക്ക് അധികൃതര്‍  ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യുമ്പോഴും പഴയ പ്രതിഫലത്തില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുകയായിരുന്നു അയാള്‍.


ധനുമാസക്കുളിരില്‍ തണുത്തു വിരക്കാനായിരുന്നു  സന്ധ്യ കനത്തത്.
ലോലമായ കാറ്റിന്റെ ഗതിക്കൊപ്പം മഞ്ഞു കണങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും  
ഭൂമിയെ  പുണരുമ്പോള്‍ അയാള്‍ പ്രിയതമയെയും  ഗാഡമായി പുണര്‍ന്നു.
അടുത്ത അവധി വരെയുള്ള കാത്തിരിപ്പിന്റെ ഓര്‍മ്മക്കായി അവളയാളെ  ആര്‍ത്തിയോടെ ചുംബിച്ചു.

മകന്റെ മുന്‍വരിയിലെ മോണ കീറി  പുറത്തേക്ക്  വന്ന രണ്ടു  കിന്നരിപ്പല്ലുകളുടെ  മനോഹരമായ കാഴ്ചയായിരുന്നു  അടുത്ത പുലരിയില്‍ അവള്‍ അയാള്‍ക്ക്‌ സമ്മാനിച്ചത്.

മറക്കാനാവാത്ത  അല്പം സുന്ദര നിമിഷങ്ങള്‍ക്ക്  കൂടി സാക്ഷിയായി  യാത്രയുടെ  തയ്യാറെടുപ്പിലായിരുന്ന   അയാളെ 
 ജോലിയില്‍ നിന്നും   പിരിച്ചു വിട്ട  സന്ദേശമായിരുന്നു കാത്തിരുന്നത്.


പായല്‍പച്ച

ചുവരിലെ പായല്‍പച്ചയില്‍ മുഖം ചേര്‍ത്തു വെച്ച് തണുപ്പ് ആസ്വദിക്കുകയായിരുന്നു ഹാഷ്മി.പടവുകള്‍ അടര്‍ന്നു തുടങ്ങിയ കുളത്തിലെ പരല്‍മീനുകളെ നോക്കി നന്ദുവും.

''നന്ദൂ നീ അച്ഛനോട് പറയുമോ ഞാനിനി ഇവിടെ താമസിക്കുമെന്ന്?'' ഹാഷ്മി പൊടുന്നനെ നന്ദുവിനോട് ചോദിച്ചു.

അവന്റെ സ്വരം  പതറിയിരുന്നുവെന്ന്  നന്ദു അറിഞ്ഞു.

അബുദാബിയില്‍ മുസ്സഫയിലെ ഫ്ലാറ്റില്‍ ഒറ്റ മുറിയിലെ വിരസതയും ഏകാന്തതയും എല്ലാം ഹാഷ്മിയുടെ മനസ്സ് മുരടിപ്പിച്ചു.
സ്കൂളിനു അവധിയായ പത്തു ദിനങ്ങള്‍ അങ്ങിനെയാണ് മാതാ
പിതാക്കള്‍ക്കൊപ്പം ഹാഷ്മി നാട്ടിലെത്തിയത്.

വിശാലമായൊരു ലോകം ,പൂക്കളോടും കിളികളോടും കിന്നാരം പറഞ്ഞും നന്ദു എന്ന സമപ്രായക്കാരനോടൊപ്പം കുളത്തില്‍ നീരാടിയും അവന്‍ തന്റെ സ്വാതന്ത്ര്യം ആഘോഷിച്ചു.

ഇനി രണ്ടു നാളുകള്‍ കൂടി.വീണ്ടും അബുദാബിയിലേക്ക് .വീണ്ടും തങ്ങളുടെ കുടുസ്സു മുറിയില്‍.

മുറ തെറ്റാതെ രാവിലെ സ്കൂളിലേക്ക്.വൈകീട്ട് വീണ്ടും സ്കൂള്‍ ബസ്സില്‍ കുടുസ്സു മുറിയിലേക്ക്.അടുത്തൊരു സൂപര്‍ മാര്‍ക്കറ്റില്‍  കാഷ്യറായ ഉമ്മ ഹാഷ്മി വീട്ടിലെത്തി പിന്നെയും മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് വീട്ടിലെത്തുക.

ദൈനംദിന തിരക്കുകളിലേക്ക് ഉമ്മ മുഴുകാന്‍ തുടങ്ങുന്ന ഒറ്റയാകുന്ന വിരസതക്കൊടുവില്‍ മിക്കവാറും ഉറങ്ങിയതിനു ശേഷമായിരിക്കും ഉപ്പ വീടണയുക.ആകെ കിട്ടിയിരുന്നൊരു വെള്ളിയാഴ്ച ,ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഉപ്പ പലപ്പോഴും അതിന്നായി മാറ്റി വെച്ചിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

നന്ദുവിന്റെ അച്ഛന്‍ അയല്‍വാസിയും ഹാഷ്മിയുടെ ഉപ്പയുടെ ബാല്യകാല സുഹൃത്തുമായിരുന്നു.അതുകൊണ്ട് തന്നെ നന്ദുവിന്റെ അച്ഛന്‍ പറഞ്ഞാല്‍ ഉപ്പ സമ്മതിക്കുമെന്ന് ഹാഷ്മി വിശ്വസിച്ചു.

നന്ദുവിന്റെ കുഞ്ഞുപെങ്ങള്‍ വളര്‍ത്തിയ ചെണ്ടുമല്ലി പ്പൂക്കളുടെ 
നിബിഡ ത യിലേക്ക് കരിവണ്ടുകള്‍  മൂളിയാര്‍ത്തു  പറന്നു.

തങ്ങളുടെ നിറമുള്ള കുട്ടിക്കാലത്തെ ക്കുറിച്ച്  അയവിറക്കു കയായിരുന്നു  
ഉപ്പയും നന്ദുവിന്റെ അച്ഛനും.അവസാനം  അച്ഛന്‍ ഹാഷ്മിയുടെ  
ഇന്ഗീതം അറിയിച്ചു. 

നന്ദുവിനെപ്പോലെ ഹാഷ്മിയെ താന്‍ വളര്‍ത്താമെന്ന  അച്ഛന്റെ 
ആത്മാര്‍ത്ഥ മായ  വാക്കുകള്‍ക്കു മുമ്പില്‍ കൂട്ടിലടക്കപ്പെട്ട
ഒരു കിളിയുടെ വേദന നിറഞ്ഞ വിലാപം പോലെ  ഹാഷ്മിയുടെ
ആഗ്രഹത്തിന് മൌന സമ്മതം നല്‍കി.

നിഴലനക്കങ്ങളില്‍ സമൃദ്ധമായ ഇടവഴികളില്‍ മഴ കഴുകി വൃത്തിയാക്കിയ വെള്ളാരംകല്ലുകള്‍ പെറുക്കി നന്ദുവും കുഞ്ഞു പെങ്ങളും ഹാഷ്മിയും നിറമുള്ള ഒരു ബാല്യം കൂടി സൃഷ്ടിച്ചു.